എടവണ്ണ ഐന്തൂർ പള്ളിയുടെ റബ്ബർ തോട്ടത്തിൽ മോഷണ ശ്രമം ഒരാൾ അറസ്റ്റിൽ - മോഷണ ശ്രമം ഒരാൾ അറസ്റ്റിൽ

🎬 Watch Now: Feature Video

thumbnail

By ETV Bharat Kerala Team

Published : Jan 11, 2024, 10:57 PM IST

മലപ്പുറം : എടവണ്ണ പൊലീസ് സ്റ്റേഷൻ പരിധിയിലെ ഐന്തൂർ ജുമാ മസ്‌ജിദിനോട് ചേർന്ന് പള്ളിയുടെ ഉടമസ്ഥതയിലുള്ള റബ്ബർ തോട്ടത്തിലെ ( Rubber plantation) റാട്ടപ്പുരയിലെ മെഷീൻ മോഷ്‌ടിക്കാൻ ശ്രമം നടത്തിയ ആളുകളിൽ ഒരാൾ അറസ്റ്റിലായി (Man arrested for attempted theft). എടവണ്ണ പള്ളി കമ്മിറ്റി ഭാരവാഹികളുടെ പരാതിയിലാണ് അറസ്റ്റ് നടന്നത്. മോഷണ ശ്രമം നടത്തിയ തിരുവാലി സ്വദേശികളായ സുഭാഷ്‌, മധു എന്നിവരിൽ  തിരുവാലി മണ്ണുപറമ്പ് സുഭാഷാണ് എടവണ്ണ പൊലീസിന്‍റെ പിടിയിലായത്.  റാട്ടപ്പുരയായി ഉപയോഗിച്ചു വന്നിരുന്ന കെട്ടിടത്തിൽ റബ്ബർ ഷീറ്റടിക്കാൻ ഉപയോഗിക്കുന്ന റോളർ മെഷീനാണ് (Rubber sheet roller machine)  സുഭാഷും മധുവും  ചേർന്ന് മോഷ്‌ടിക്കാൻ ശ്രമിച്ചത്. ഇരുവരും ചേർന്ന്  റോളർ മെഷീൻ കടത്താൻ ശ്രമിക്കുന്നതിനിടയിൽ നാട്ടുകാരുടെ ശ്രദ്ധയിൽ പെടുകയായിരുന്നു. മറ്റൊരു പ്രതിയായ മധു ഓടി രക്ഷപ്പെട്ടു. പൊലീസും നാട്ടുകാരും ശ്രമിച്ചെങ്കിലും മധുവിനെ പിടികൂടാനായില്ല. ഇയാളെ കണ്ടെത്താനായി എടവണ്ണ പൊലീസ് അന്വേഷണം നടത്തിവരികയാണ്പിടിയിലായ സുഭാഷിന്‍റെ പേരിൽ വണ്ടൂർ മഞ്ചേരി എന്നീ പൊലീസ് സ്റ്റേഷനുകളിലും  മുൻപ് രജിസ്റ്റർ ചെയ്‌ത കേസുകൾ നിലവിലുണ്ട്.

ABOUT THE AUTHOR

...view details

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.