Chettupuzha Murder | ചേറ്റുപുഴയിൽ യുവാവ് മരിച്ച സംഭവം കൊലപാതകം ; സഹോദരനും സുഹൃത്തും അറസ്‌റ്റിൽ - മദ്യപിച്ചുണ്ടായ തർക്കം
🎬 Watch Now: Feature Video
![ETV Thumbnail thumbnail](https://etvbharatimages.akamaized.net/etvbharat/prod-images/15-08-2023/640-480-19273384-thumbnail-16x9-muder.jpg)
തൃശൂർ : ചേറ്റുപുഴയിൽ വാഹനാപകടത്തിൽ യുവാവ് മരിച്ച സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. കാഞ്ഞാണി നാലാംകല്ല് സ്വദേശി കുന്നത്തുംകര ഷൈൻ ആണ് കൊല്ലപ്പെട്ടത്. മദ്യപിച്ചുണ്ടായ തർക്കത്തെത്തുടർന്ന് സഹോദരനും സുഹൃത്തും കൊലപ്പെടുത്തുകയായിരുന്നു. ഞായറാഴ്‌ച രാത്രി 11.45 ഓടെയാണ് സംഭവം. തൃശൂർ ഭാഗത്തുനിന്നും ചേറ്റുപുഴയിലേക്ക് ബൈക്കിൽ വരുന്നതിനിടയിൽ ആയിരുന്നു കൊലപാതകം. ആദ്യ ഘട്ടത്തില്‍ അപകടം ആയിരുന്നു എന്നാണ് പ്രതികൾ പൊലീസിനോട് പറഞ്ഞത്. ബൈക്കിൽ സഞ്ചരിക്കവെ ഷൈൻ പുറകിലേക്ക് വീഴുകയായിരുന്നുവെന്നാണ് പൊലീസിന് നൽകിയ മൊഴി. എന്നാൽ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വന്നപ്പോഴാണ് തലയ്ക്ക് ഏറ്റ അടിയാണ് മരണകാരണമെന്ന് വ്യക്തമായത്. ഇതോടെ ഷെെനിന്‍റെ സംസ്‌കാര ചടങ്ങുകൾ കഴിഞ്ഞ ഉടൻ പ്രതികളെ വെസ്റ്റ് പൊലീസ് കസ്റ്റഡിയിലെടുത്തു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് മദ്യപിച്ചുണ്ടായ തർക്കത്തെത്തുടർന്ന് ഹെൽമെറ്റ് കൊണ്ട് തലയ്‌ക്കടിച്ചാണ് കൊലപ്പെടുത്തിയതെന്ന് പ്രതികൾ സമ്മതിച്ചത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ഷെറിനെയും സുഹൃത്ത് അരുണിനെയും സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി.