Thusharagiri kayaking | നുരയുമോളപ്പരപ്പില്‍ അതിസാഹസികാവേശം ; വൈറ്റ് വാട്ടര്‍ കയാക്കിങ്ങില്‍ വിജയക്കുതിപ്പുമായി അമിത്തും ഇവയും

🎬 Watch Now: Feature Video

thumbnail

കോഴിക്കോട് : കോടഞ്ചേരി പഞ്ചായത്തിലെ ചാലിപ്പുഴയിലും തിരുവമ്പാടി പഞ്ചായത്തിലെ ഇരുവഴിഞ്ഞി പുഴയിലുമായി നടന്ന ഒമ്പതാമത് മലബാര്‍ റിവര്‍ ഫെസ്റ്റിവലിന്‍റെ ഭാഗമായുള്ള വൈറ്റ് വാട്ടര്‍ കയാക്കിങ് മത്സരങ്ങൾക്ക് സമാപനം. കേരള ടൂറിസം വകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ കേരള അഡ്വഞ്ചര്‍ ടൂറിസം പ്രമോഷന്‍ സൊസൈറ്റി, ജില്ല പഞ്ചായത്ത്, ജില്ല ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ കോഴിക്കോട്, ഇന്ത്യന്‍ കയാക്കിങ് ആന്‍ഡ് കനോയിങ് അസോസിയേഷന്‍ എന്നിവയുടെ പങ്കാളിത്തത്തോടെയാണ് അന്തര്‍ ദേശീയ കയാക്കിങ് മത്സരം സംഘടിപ്പിച്ചത്. അന്താരാഷ്ട്ര-ദേശീയ തലങ്ങളില്‍ ശ്രദ്ധിക്കപ്പെട്ട നിരവധി കയാക്കിങ് താരങ്ങളാണ് മത്സരത്തില്‍ പങ്കെടുത്തത്. ഇന്‍റർനാഷണൽ താരങ്ങൾ പങ്കെടുത്ത പ്രൊഫഷണൽ എക്‌സ്ട്രീം കയാക് സ്ലാലോം, ഡൗണ്‍ റിവര്‍ എന്നീ മത്സരങ്ങൾ ഏറെ ജന ശ്രദ്ധ നേടി. ഈ വർഷത്തെ റാപ്പിഡ് രാജയായി ഉത്തരാഖണ്ഡില്‍ നിന്നെത്തിയ അമിത് താപ്പ എന്ന ഗപ്പുവിനേയും റാപ്പിഡ് റാണിയായി അമേരിക്കയിൽ നിന്ന് എത്തിയ ഇവയെയും തെരഞ്ഞെടുത്തു. മലയോരത്തിന്‍റെ ടൂറിസം വികസനത്തിന് ഊർജം പകർന്നുകൊണ്ട് ആയിരക്കണക്കിന് കാണികളാണ് മൂന്ന് ദിവസങ്ങളിലായി എത്തിയത്. ഇലന്തുകടവിൽ പൊതുമരാമത്ത് - ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ്‌ റിയാസ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്‌തു. വിജയികൾക്കുള്ള സമ്മാനങ്ങളും മന്ത്രി വിതരണം ചെയ്‌തു. പുലിക്കയത്ത് 1.65 കോടി രൂപ ചെലവഴിച്ച് നിർമ്മിച്ച കയാക്കിങ് സെന്‍ററിന്‍റെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു.

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.