Puthuppally Byelection | ബിജെപി സ്ഥാനാർഥി ലിജിൻ ലാൽ നാമനിർദേശ പത്രിക സമർപ്പിച്ചു
🎬 Watch Now: Feature Video
കോട്ടയം : പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥി ലിജിൻ ലാൽ നാമനിർദേശ പത്രിക സമർപ്പിച്ചു. പളളിക്കത്തോട് ബസ് സ്റ്റാൻഡ് പരിസരത്ത് നിന്ന് നൂറുകണക്കിന് പ്രവർത്തകർക്കൊപ്പം കാൽനടയായി എത്തിയായിരുന്നു പത്രികസമർപ്പണം. തുടർന്ന് നേതാക്കൾക്കൊപ്പം അസിസ്റ്റന്‍റ് റിട്ടേണിംഗ് ഓഫിസറും പാമ്പാടി ബി ഡി ഒയുമായ ഇ ദിൽഷാദ് മുമ്പാകെ പത്രിക സമർപ്പിക്കുകയായിരുന്നു. ബിജെപി ദേശീയ ജനറൽ സെക്രട്ടറി രാധമോഹൻ അഗർവാൾ എം.പി, കേന്ദ്ര സഹമന്ത്രി വി. മുരളീധരൻ, സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ, ബിജെപി ദേശീയ നിർവാഹക സമിതി അംഗം പി.കെ കൃഷ്‌ണദാസ്, സംസ്ഥാന വക്താവ് അഡ്വ.നാരായണൻ നമ്പൂതിരി, ദേശീയ സെക്രട്ടറി അനിൽ ആൻ്റണി, ബിഡിജെഎസ് സംസ്ഥാന വൈസ് പ്രസിഡൻ്റ് എ.ജി തങ്കപ്പൻ തുടങ്ങിയവക്കൊപ്പമാണ് ലിജിൻ ലാൽ പത്രിക സമർപ്പണത്തിന് എത്തിയത്. രണ്ട് സെറ്റ് പത്രികയാണ് നൽകിയത്. ഇന്നലെയാണ് എൽഡിഎഫ് സ്ഥാനാർഥി ജെയ്‌ക് സി തോമസ് പത്രിക സമർപ്പിച്ചത്. സെപ്‌റ്റംബർ അഞ്ചിനാണ് പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് നടക്കുക. യുഡിഎഫ് സ്ഥാനാർഥി ചാണ്ടി ഉമ്മനും ഇന്ന് പത്രിക സമർപ്പിച്ചു.