പെർത്ത് (ഓസ്‌ട്രേലിയ): ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മില്‍ അഞ്ച് മത്സരങ്ങളുള്ള ബോർഡർ-ഗവാസ്‌കർ ട്രോഫി പരമ്പരയിലെ ആദ്യ ടെസ്റ്റ് മത്സരം നവംബർ 22 മുതൽ പെർത്തിൽ ആരംഭിക്കും. എന്നാൽ മത്സരത്തിന് മുമ്പ് തന്നെ ഇന്ത്യൻ ടീം വൻ തിരിച്ചടിയാണ് നേരിടുന്നത്. ആദ്യ ടെസ്റ്റിൽ ക്യാപ്റ്റൻ രോഹിത് ശർമ്മ ഇല്ലാതെയാണ് ഇന്ത്യ കളിക്കുന്നത്. കൂടാതെ ശുഭ്‌മന്‍ ഗില്ലിന് പരിക്കേറ്റതും സ്ഥിതി കൂടുതൽ വഷളാക്കി.
രോഹിതിന്‍റെ ഭാര്യ റിതിക സജ്‌ദെ വെള്ളിയാഴ്ച ഒരു മകനെ പ്രസവിച്ചു. ഇതേതുടര്‍ന്ന് കുടുംബത്തോടൊപ്പം ഇന്ത്യയിൽ തന്നെ തുടരാൻ ക്യാപ്റ്റൻ തീരുമാനിക്കുകയായിരുന്നു. രോഹിതിന്‍റെ അഭാവത്തിൽ വൈസ് ക്യാപ്റ്റൻ ജസ്പ്രീത് ബുംറ പരമ്പരയിലെ ആദ്യ മത്സരത്തിൽ ടീമിനെ നയിക്കാൻ ഒരുങ്ങുകയാണ്.
Captain- Jasprit Bumrah
— Rishabhians Planet (@Rishabhians17) November 18, 2024
VC - Rishabh Pant
❤️🇮🇳 pic.twitter.com/URY156XDZt
പെർത്തിൽ നടക്കുന്ന ആദ്യ ടെസ്റ്റിന് ഇനി 4 ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ പരമ്പരയിലെ ആദ്യ മത്സരത്തിൽ ബാറ്റിങ് ഓർഡർ എങ്ങനെ നിലനിർത്തുമെന്നറിയാതെ വിഷമത്തിലാണ് ടീം ഇന്ത്യ. യശസ്വി ജയ്‌സ്വാൾ ഓപ്പൺ ചെയ്യുമെന്ന് ഉറപ്പാണ്. ആദ്യ 5 സ്ഥാനങ്ങളിൽ ബാറ്റ് ചെയ്യാൻ കഴിയുന്ന 4 ബാറ്റര്‍മാരുണ്ട്.
നേരത്തെ ഓസ്‌ട്രേലിയയിൽ ഓപ്പൺ ചെയ്‌ത ടോപ് ഓർഡറിലെ ഇന്ത്യൻ നായകന്‍റെ പകരക്കാരനായാണ് കെഎൽ രാഹുലിനെ കാണുന്നത്. ഓസ്‌ട്രേലിയ എയ്‌ക്കെതിരായ അനൗദ്യോഗിക ടെസ്റ്റിൽ സ്‌കോർ കുറഞ്ഞെങ്കിലും ടീം മാനേജ്‌മെന്‍റിന്‍റെ പിന്തുണ രാഹുലിന് ലഭിച്ചിട്ടുണ്ട്. ഇന്നിംഗ്‌സ് ഓപ്പണിംഗിലെ അനുഭവപരിചയം കണക്കിലെടുക്കുമ്പോൾ, രോഹിത് ഇല്ലെങ്കിൽ ഓപ്പണിംഗ് സ്ഥാനത്തേക്ക് രാഹുൽ തന്നെയാണ് മുന്നിലുള്ളത്. ഇന്ത്യക്ക് പുറത്ത് ഒരു ഓപ്പണർ എന്ന നിലയിൽ 32 ശരാശരിയിൽ റൺസ് നേടിയ രാഹുൽ 6 സെഞ്ച്വറികളും നേടിയിട്ടുണ്ട്.
After being hit on his elbow on Day 1 of the match simulation, KL Rahul has recovered and is raring to go 👌👌#TeamIndia | #AUSvIND | @klrahul pic.twitter.com/FhVDSNk8tv
— BCCI (@BCCI) November 17, 2024
ആദ്യ ടെസ്റ്റിൽ ടീം ഇന്ത്യയുടെ ഏറ്റവും വലിയ പോരാട്ടം മധ്യനിരയുടെ കൂട്ടുകെട്ടിനെ തീരുമാനിക്കും. ശുഭ്മാൻ ഗില്ലിന്‍റെ അസാന്നിധ്യത്തിൽ ആര് മൂന്നാം സ്ഥാനത്തെത്തുമെന്നതാണ് ഏറ്റവും വലിയ ചോദ്യം. വിരാട് തന്‍റെ പതിവ് നാലാം നമ്പറിന് പകരം മൂന്നാം നമ്പറിൽ വരേണ്ടി വന്നേക്കാം. ന്യൂസിലൻഡിനെതിരായ പരമ്പരയിൽ 93 റൺസ് മാത്രം നേടിയ ശേഷം ഓസ്‌ട്രേലിയയ്‌ക്കെതിരെ ഏറെ കാത്തിരുന്ന ഈ പരമ്പരയ്ക്ക് മുമ്പ് മികച്ച ഫോമിലല്ല വിരാട് കോലി. മുൻ ഇന്ത്യൻ ക്യാപ്റ്റൻ ഈ വർഷം ഒരു അർദ്ധ സെഞ്ച്വറി മാത്രമാണ് നേടിയത്. വരാനിരിക്കുന്ന പരമ്പരയിൽ ഇന്ത്യയുടെ വിജയത്തിനായി താരത്തിന് കൂടുതല്‍ റൺസ് നേടേണ്ടതുണ്ട്.
Virat Kohli in the practice session at WACA, Perth 🐐🔥 pic.twitter.com/XxZyf5M9Dy
— Virat Kohli Fan Club (@Trend_VKohli) November 14, 2024
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
പരമ്പരയിൽ ഇടംകൈയ്യൻ വിക്കറ്റ് കീപ്പർ ബാറ്റര്‍ ഋഷഭ് പന്തിന്‍റെ റോൾ വളരെ നിർണായകമാകുമെന്ന് എല്ലാ ക്രിക്കറ്റ് വെറ്ററൻമാരും വിദഗ്ധരും വിശ്വസിക്കുന്നു. മധ്യനിരയെ ശക്തിപ്പെടുത്താൻ പെർത്ത് ടെസ്റ്റിൽ പന്തിനെ നാലാം നമ്പറിൽ ഇറക്കിയേക്കും. ഓസ്‌ട്രേലിയയിൽ കളിച്ചതിന്‍റെ അനുഭവസമ്പത്ത് പന്തിന് ഉണ്ട്. കഴിഞ്ഞ തവണ ഗബ്ബയിൽ പന്ത് കളിച്ച മാച്ച് വിന്നിംഗ് ഇന്നിംഗ്‌സ് എല്ലാ ക്രിക്കറ്റ് ആരാധകരുടെയും മനസ്സിൽ ഇപ്പോഴും മായാതെ നിൽക്കുന്നു.
വലംകൈയ്യൻ വിക്കറ്റ് കീപ്പർ ബാറ്റര്‍ ധ്രുവ് ജുറൽ മെൽബണിൽ ഓസ്‌ട്രേലിയ എയ്‌ക്കെതിരെ ബാറ്റര്‍ എന്ന നിലയിൽ തന്‍റെ കഴിവ് തെളിയിച്ചിട്ടുണ്ട്. രണ്ടാം അനൗദ്യോഗിക ടെസ്റ്റിന്‍റെ രണ്ട് ഇന്നിംഗ്‌സുകളിലും ഇന്ത്യയുടെ ടോപ് സ്‌കോററായിരുന്നു. 80ഉം 68ഉം റൺസ് നേടിയ ജൂറൽ രണ്ട് ഇന്നിങ്‌സുകളിലും ടീമിന്‍റെ ഏക പോരാളിയായിരുന്നു. മികച്ച പ്രകടനത്തിലൂടെ, 23-കാരനായ താരം പ്ലേയിംഗ്-11-ൽ തിരഞ്ഞെടുക്കപ്പെടും.
Enjoyable first time batting on Aussie soil. Looking forward to learning and contributing more! 🇮🇳 pic.twitter.com/zl5vV6cU7x
— Dhruv Jurel (@dhruvjurel21) November 9, 2024
ആദ്യ ടെസ്റ്റിൽ ഇന്ത്യയുടെ സാധ്യത 11 -
യശസ്വി ജയ്‌സ്വാൾ, കെഎൽ രാഹുൽ, വിരാട് കോഹ്‌ലി, റിഷഭ് പന്ത് (വിക്കറ്റ് കീപ്പർ), ധ്രുവ് ജൂറൽ, സർഫറാസ് ഖാൻ, നിതീഷ് കുമാർ റെഡ്ഡി, രവീന്ദ്ര ജഡേജ/വാഷിംഗ്ടൺ സുന്ദർ, ജസ്പ്രീത് ബുംറ (ക്യാപ്റ്റൻ), മുഹമ്മദ് സിറാജ് , ആകാശ് ദീപ്.
Also Read : ഇഞ്ചുറി ടൈം ത്രില്ലര്‍! സ്വിറ്റ്‌സര്‍ലൻഡിനെയും കീഴടക്കി സ്‌പെയിൻ