Puthupally byelection| ഉത്സവക്കാലത്തെ തെരഞ്ഞെടുപ്പില്‍ അതൃപ്‌തി, പ്രഖ്യാപനം ഇലക്ഷന്‍ കമ്മിഷന്‍ പുനരാലോചിക്കണമെന്ന് എല്‍ഡിഎഫ് നേതാക്കള്‍

By

Published : Aug 9, 2023, 9:57 PM IST

thumbnail

കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപനം തെരഞ്ഞെടുപ്പ് കമ്മിഷന്‍ പുനരാലോചന നടത്തണമെന്ന് എല്‍ഡിഎഫ് നേതാക്കള്‍. ഉപതെരഞ്ഞെടുപ്പ് തിടുക്കപ്പെട്ട് ഉത്സവക്കാലത്ത് പ്രഖ്യാപിച്ചതില്‍ കടുത്ത അസംതൃപ്‌തി പ്രകടിപ്പിച്ച് സിപിഎം ജില്ല സെക്രട്ടറി എ.വി റസല്‍, സിപിഐ ജില്ല സെക്രട്ടറി വി.ബി ബിനു, സിപിഎം സംസ്ഥാന സമിതി അംഗം കെ അനില്‍കുമാര്‍ തുടങ്ങിയവര്‍. ഇടതുപക്ഷ ജനാധിപത്യ മുന്നണി ഏത് സമയത്ത് തെരഞ്ഞെടുപ്പ് നടത്തിയാലും ഞങ്ങള്‍ അതിന് തയ്യാറായി നില്‍ക്കുകയാണ്. എന്നാല്‍ പ്രായോഗികമായി കുറെയേറെ പ്രശ്‌നങ്ങള്‍ ഉണ്ട്. ഓണാഘോഷങ്ങളെല്ലാം നടക്കുന്ന സന്ദര്‍ഭമാണിത്. കൂടാതെ ശ്രീനാരായണ ഗുരു, അയ്യങ്കാളി ജന്മദിനം ഇതെല്ലാം കേരള സമൂഹം മുഴുവന്‍ ഭക്തിയാദരവോടെ ആഘോഷിക്കുന്ന സമയമാണ്. ഇതിന്‍റെയെല്ലാം അസൗകര്യങ്ങളുണ്ട്. തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഇതൊന്നും കാണാതെ യാന്ത്രികമായിട്ടാണ് തിയതി പ്രഖ്യാപിച്ചതെന്നും നേതാക്കള്‍ പറഞ്ഞു. ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ സംബന്ധിച്ച് ഇതൊന്നും യാതൊരു പ്രശ്‌നവുമല്ല. ഞങ്ങള്‍ ഇതിനെയെല്ലാം നേരിടാന്‍ സംഘടനാപരമായി സജ്ജമായിട്ടുണ്ട്. വോട്ടേഴ്‌സ് ലിസ്റ്റില്‍ പേര് ചേര്‍ക്കാന്‍ പോലും അവസരമില്ലാത്ത അവസ്ഥയാണെന്നും നേതാക്കള്‍ പറഞ്ഞു. വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കുന്നതുമായി ബന്ധപ്പെട്ട് ഏകപക്ഷീയമായ തീരുമാനമാണ് വന്നിരിക്കുന്നത്. സാധാരണയായി നോമിനേഷന്‍ സമര്‍പ്പിക്കുന്നത് വരെ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അവസരമുണ്ടായിരുന്നു. എന്നാലിപ്പോള്‍ ജൂലൈ മാസം ഒന്ന് എന്നൊരു കട്ട് ഓഫ് ഡേറ്റ് വച്ചിരിക്കുകയാണ്. ഉമ്മന്‍ ചാണ്ടി മരിക്കുന്നതിന് മുമ്പാണിത്. അതിന് ശേഷം നിരവധി പേര്‍ പേര് ചേര്‍ക്കാന്‍ അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ടെന്നും നേതാക്കള്‍ പറഞ്ഞു. 

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.