ETV Bharat / technology

എഐ അധിഷ്‌ഠിത ഇന്നോവേറ്റീവ് ഐഡിയകൾ കയ്യിലുണ്ടോ? വിജയികളെ കാത്തിരിക്കുന്നത് ഒരു കോടി; അവസാന തീയതി സെപ്റ്റംബർ 30ന് - IndiaAI innovation challenge

രാജ്യത്തെ വിവിധ മേഖലകളിലെ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണുന്നതിന് എഐ പരിഹാരങ്ങൾ വികസിപ്പിക്കുന്നതിന് പ്രോത്സാഹനം നൽകുന്ന 'ഇന്ത്യ എഐ ഇന്നൊവേഷൻ ചലഞ്ചു'മായി ഇലക്‌ട്രോണിക്‌സ് ആൻഡ് ഐടി മന്ത്രാലയം. എഐ അധിഷ്‌ഠിത പരിഹാരങ്ങൾ വികസിപ്പിക്കുന്ന വിജയികൾക്ക് ഒരു കോടി രൂപയാണ് കേന്ദ്രം പ്രഖ്യാപിച്ചിരിക്കുന്നത്. സെപ്റ്റംബർ 30 നാണ് അവസാന തീയതി.

ഇന്ത്യ എഐ ഇന്നൊവേഷൻ ചലഞ്ച്  ആർടിഫിഷ്യൽ ഇന്‍റലിജൻസ്  AI INNOVATION CHALLENGE  AI INNOVATION CHALLENGE LAST DATE
Representative image (ETV Bharat)
author img

By ETV Bharat Tech Team

Published : Sep 21, 2024, 5:36 PM IST

ന്യൂഡൽഹി: രാജ്യത്തെ വിവിധ മേഖലകളെ ശക്തിപ്പെടുത്താൻ എഐ അധിഷ്‌ഠിത സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്താനൊരുങ്ങി ഇലക്‌ട്രോണിക്‌സ് ആൻഡ് ഐടി മന്ത്രാലയം. ഇതിനായി 'ഇന്ത്യ എഐ ഇന്നൊവേഷൻ ചലഞ്ച്' പ്രഖ്യാപിച്ചിരിക്കുകയാണ്. ഇന്നൊവേറ്റർമാർ, സ്റ്റാർട്ടപ്പുകൾ, ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ, വിദ്യാർഥികൾ, അക്കാദമിക് സ്ഥാപനങ്ങൾ, ഗവേഷണ സ്ഥാപനങ്ങൾ എന്നിവരെ ഇന്നോവേഷൻ ചലഞ്ചിൽ പങ്കെടുപ്പിച്ചുകൊണ്ട് രാജ്യത്തെ വിവിധ മേഖലകളിൽ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങൾക്ക് എഐ പരിഹാരങ്ങൾ വികസിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

ഇലക്‌ട്രോണിക്‌സ് ആൻഡ് ഐടി മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യ എഐ ഇൻഡിപെൻഡൻ്റ് ബിസിനസ് ഡിവിഷൻ (ഐബിഡി) ആണ് ഇന്ത്യ എഐ ഇന്നൊവേഷൻ ചലഞ്ച് പ്രഖ്യാപിച്ചത്. വിജയികൾക്ക് 1 കോടി രൂപയും, ദേശീയതലത്തിൽ അവരുടെ കണ്ടുപിടിത്തങ്ങൾ നടപ്പിലാക്കുന്നതിനുള്ള അവസരവും ലഭിക്കും.

ഏതെല്ലാം മേഖലകളിൽ?

പുതിയ കണ്ടുപിടിത്തങ്ങൾ വഴി രാജ്യത്തിന്‍റെ സാമൂഹിക-സാമ്പത്തിക പരിവർത്തനം സാധ്യമാക്കാനാകുമെന്നാണ് കരുതുന്നത്. ആരോഗ്യ സംരക്ഷണം, ഭരണം, കൃഷി, പഠന വൈകല്യമുള്ളവർക്ക് സഹായകമാകുന്ന സാങ്കേതികവിദ്യ, കാലാവസ്ഥാ വ്യതിയാനം, ദുരന്തനിവാരണം എന്നീ മേഖലയിലെ പ്രശ്‌നങ്ങൾക്കാണ് കേന്ദ്രം ശ്രദ്ധ ചെലുത്തുന്നത്. ആരോഗ്യ മേഖലയിൽ, നേത്രചികിത്സ, രോഗനിർണയം, രോഗി പരിചരണം, എക്‌സ്-റേ ഉപയോഗിച്ച് നേരത്തെ രോഗം നിർണയിക്കൽ അടക്കമുള്ള കാര്യങ്ങളിലാണ് പ്രധാനമായും എഐ പരിഹാരങ്ങൾക്കായി കേന്ദ്രം കാത്തിരിക്കുന്നത്.

അതേസമയം കാർഷിക മേഖലയിൽ, ഭക്ഷ്യസുരക്ഷ മെച്ചപ്പെടുത്തുന്നതിന് എഐ സഹായത്തോടെയുള്ള വിള ഉപദേശം, ജിയോസ്‌പേഷ്യൽ അനലിറ്റിക്‌സിൻ്റെ ഉപയോഗം എന്നിവയടക്കമുള്ള ടെക്‌നോളജികൾ വികസിപ്പിക്കുന്നതിലേക്കാണ് കേന്ദ്രം ഉറ്റുനോക്കുന്നത്. മെച്ചപ്പെടുത്തിയ മൾട്ടിമീഡിയ പ്രവേശനക്ഷമത ടൂളുകളും ഗെയിമിഫൈഡ് ലേണിങും ഉപയോഗിച്ച് പഠന വൈകല്യങ്ങൾക്ക് സഹായകമാകുന്ന സാങ്കേതികവിദ്യ വികസിപ്പിക്കുന്നതിനാണ് എഐ ഇന്നൊവേഷൻ ചലഞ്ചിൽ കേന്ദ്രം ഊന്നൽ നൽകുന്നത്.

കൂടാതെ കാലാവസ്ഥാ വ്യതിയാനത്തിലും ദുരന്തനിവാരണത്തിലും എഐ അധിഷ്‌ഠിത മുന്നറിയിപ്പ് സംവിധാനങ്ങളും, മൾട്ടി-ഹാസാർഡ് സസെപ്റ്റിബിലിറ്റി മാപ്പിങും വികസിപ്പിക്കുന്നതിനും ഐബിഡി ഊന്നൽ നൽകുന്നു. ആരോഗ്യം, കാർഷികം, കാലാവസ്ഥാ വ്യതിയാനം, ദുരന്തനിവാരണം ഉൾപ്പെടെയുള്ള നിർണായക മേഖലയിൽ എഐ സാങ്കേതികവിദ്യ വികസിപ്പിക്കുന്നതിനായി ഇന്ത്യ എഐ മിഷനിലെ ആപ്ലിക്കേഷൻ ഡെവലപ്‌മെൻ്റ് ഇനിഷ്യേറ്റീവിൻ്റെ ഭാഗമായി ആണ് ഈ ചലഞ്ച് നടപ്പാക്കുന്നത്.

അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി:

ഇന്ത്യ എഐ ഇന്നൊവേഷൻ ചലഞ്ചിലേക്ക് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി സെപ്റ്റംബർ 30 ആണ്. എഐ സാങ്കേതികവിദ്യ ജനാധിപത്യവൽക്കരിക്കാനും, ആർടിഫിഷ്യൽ ഇന്‍റലിജൻസിൽ രാജ്യത്തിൻ്റെ ആഗോള നേതൃത്വത്തെ ശക്തിപ്പെടുത്താനും ലക്ഷ്യമിട്ടാണ് ചലഞ്ച് നടപ്പാക്കുന്നത്.

Also Read: രാജ്യത്തെ ഡിജിറ്റൽ ഇടപാടുകൾ കുത്തനെ ഉയർന്നു: നടന്നത് 3,659 ലക്ഷം കോടിയുടെ യുപിഐ പേയ്‌മെന്‍റുകൾ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.