Landslide in Jammu| ജമ്മു കശ്‌മീരില്‍ മണ്ണിടിച്ചില്‍; ദേശീയ പാതയുടെ ഒരു ഭാഗം ഒലിച്ച് പോയി - കശ്‌മീര്‍ മണ്ണിടിച്ചില്‍
🎬 Watch Now: Feature Video
ശ്രീനഗര്‍: ജമ്മു കശ്‌മീരില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ ദേശീയ പാതയുടെ ഒരു ഭാഗം പൂര്‍ണമായും തകര്‍ന്നു. ജമ്മു-ശ്രീനഗര്‍ ദേശീയ പാതയെ രണ്ട് ടണലുകള്‍ തമ്മില്‍ ബന്ധിപ്പിക്കുന്ന റോഡാണ് തകര്‍ന്നത്. റോഡ് തകര്‍ന്ന് വീഴുന്നതിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.
കനത്ത മഴയെ തുടര്‍ന്ന് വിവിധയിടങ്ങളിലാണ് മണ്ണിടിച്ചില്‍ ഉണ്ടായിട്ടുള്ളത്. തകര്‍ന്ന് വീണ റോഡിന്‍റെ അവശിഷ്‌ടങ്ങള്‍ ഒലിച്ച് പോയി. ബനിഹാൽ, ഖാസിഗുണ്ട് റെയില്‍വേ സ്റ്റേഷനുകൾക്കിടയില്‍ മണ്ണിടിച്ചിലുണ്ടായതിനെ തുടര്‍ന്ന് ട്രെയിൻ സർവീസ് പൂര്‍ണമായി നിര്‍ത്തി വച്ചു. കനത്ത മഴയിലും മണ്ണിടിച്ചിലില്‍ റോഡിലേക്ക് ഒലിച്ചെത്തിയ കല്ലും മണ്ണും നീക്കം ചെയ്യുന്ന ജോലികള്‍ പുരോഗമിക്കുകയാണ്.
റോഡിലെ തടസങ്ങള്‍ മുഴുവനായും നീക്കം ചെയ്യാതെ വാഹനങ്ങള്‍ കടത്തി വിടരുതെന്നും നിര്‍ദേശമുണ്ട്. പൂഞ്ച് , രജൗരി, റാമ്പന്‍ ജില്ലകളിലും മണ്ണിടിച്ചില്‍ വ്യാപകമാണ്. ജില്ലയില്‍ കനത്ത മഴ തുടരുകയാണ്. രണ്ട് ദിവസം കൂടി സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ കനത്ത മഴയുണ്ടാകുമെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
also read: ഉത്തരാഖണ്ഡിലെ പിത്തോരഗഡിൽ മേഘവിസ്‌ഫോടനം ; റോഡുകളും പാലങ്ങളും ഒലിച്ചുപോയി, താറുമാറായി ജനജീവിതം