KV Thomas On Central Fund : കേരളത്തിന് ആവശ്യമായ കേന്ദ്രസഹായം ലഭിക്കുന്നില്ല : കെ വി തോമസ് - KV Thomas about Central Fund
🎬 Watch Now: Feature Video
Published : Aug 30, 2023, 4:01 PM IST
തിരുവനന്തപുരം : കേരളത്തിന് ആവശ്യമായ സാമ്പത്തിക സഹായം (KV Thomas On Central Fund) ന്യായമായ രീതിയിൽ കേന്ദ്ര സര്‍ക്കാരില്‍ നിന്ന് ലഭിക്കുന്നില്ലെന്നും വിഷയത്തില്‍ ചർച്ചകൾ നടന്നുകൊണ്ടിരിക്കുകയാണെന്നും ഡൽഹിയിലെ കേരളത്തിന്‍റെ പ്രത്യേക പ്രതിനിധി (Special Representative of Kerala in Delhi ) കെ വി തോമസ്. വിഴിഞ്ഞം തുറമുഖ പദ്ധതിയിൽ (Vizhinjam Port Project) കൃത്യമായ രീതിയിൽ പണികള്‍ പൂർത്തിയാക്കി ഷെഡ്യൂൾ ചെയ്‌ത പ്രകാരം കപ്പൽ എത്തും. പ്രശ്‌നങ്ങൾ പരിഹരിക്കാൻ അദാനിയുമായി ചർച്ചകൾ നടത്തുന്നുണ്ടന്നും അദ്ദേഹം പറഞ്ഞു. അതേസമയം, കെ റെയില്‍ പദ്ധതിയില്‍ മന്ദഗതിയില്ല. പദ്ധതി സംബന്ധിച്ച് കേന്ദ്രത്തിന് കത്ത് നൽകിയിട്ടുണ്ട്. ഇ ശ്രീധരനും പദ്ധതിയിൽ പുതിയ നിർദേശങ്ങൾ മുന്നോട്ടുവച്ചിട്ടുണ്ട്. കേന്ദ്രത്തിൽ നിന്ന് മറുപടി ലഭിക്കുന്ന മുറയ്‌ക്ക് തുടർനടപടി ഉണ്ടാകും. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് സംബന്ധിച്ച് താന്‍ (Puthuppally Byelection) പ്രവചനത്തിനില്ലെന്നും കെ വി തോമസ് പറഞ്ഞു. പ്രചാരണത്തിന് പോവേണ്ട ആവശ്യം ഇല്ല. ജനങ്ങളാണ് അന്തിമമായി വിധി പറയേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.