ഇനി 'മംഗലത്തിന്' നീന്തിത്തുടിക്കാം ; ആനയ്‌ക്കായി നീന്തൽക്കുളം ഒരുക്കി ക്ഷേത്രഭരണസമിതി - ആനക്കായി നീന്തൽക്കുളം
🎬 Watch Now: Feature Video

തഞ്ചാവൂർ (തമിഴ്‌നാട് ): ഏറെ നേരം വെള്ളത്തിൽ കളിക്കാനും നീന്തിത്തുടിക്കാനും ഇഷ്‌ടപ്പെടുന്നവരാണ് നമ്മളിലേറെയും. നിരീക്ഷിച്ചാല്‍ മൃഗങ്ങൾക്കും അത് ഇഷ്ടമാണെന്ന് കാണാം. മണിക്കൂറുകൾ നദിയിൽ കിടക്കുന്ന ആനകളെയൊക്കെ പലരും കണ്ടിട്ടുണ്ടാകും.
ആനയ്ക്കായി ഒരു നീന്തൽക്കുളം തന്നെ നിർമിച്ചിരിക്കുകയാണ് തമിഴ്‌നാട് തഞ്ചാവൂരിലെ കുംഭകോണം ആദി കുംഭേശ്വരർ ക്ഷേത്ര ഭരണസമിതി. 55 വയസുള്ള 'മംഗലം' എന്ന ആനയ്ക്കായാണ് കുളം ഒരുക്കിയത്. കുളം കിട്ടിയതോടെ ഹാപ്പിയണ് 'മംഗലം'.
8.40 ലക്ഷം രൂപയാണ് നിർമാണ ചെലവ്. 8 അടി താഴ്‌ചയിലും 29 അടി നീളത്തിലും അത്ര തന്നെ വീതിയിലുമാണ് കോൺക്രീറ്റ് തറയോടുകൂടിയ നീന്തൽക്കുളം നിർമിച്ചിരിക്കുന്നത്. മന്ത്രി പികെ ശേഖർ ബാബു ഇതിന്‍റെ ഉദ്ഘാടനം നിര്‍വഹിച്ചു.