Kottayam Boat Race : താഴത്തങ്ങാടി ചാമ്പ്യൻസ് ബോട്ട് ലീഗ് : നടുഭാഗം ചുണ്ടൻ ജേതാവ്, വീയപുരം ചുണ്ടന് രണ്ടാം സ്ഥാനം - Kottayam Boat Race
🎬 Watch Now: Feature Video
Published : Oct 8, 2023, 10:52 AM IST
കോട്ടയം : താഴത്തങ്ങാടി ചാമ്പ്യൻസ് ബോട്ട് ലീഗിൽ കൈനകരി യുബിസി തുഴഞ്ഞ നടുഭാഗം ചുണ്ടൻ ജേതാവ്. പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ വീയപുരം ചുണ്ടൻ രണ്ടാമതും പൊലീസ് ബോട്ട് ക്ലബ് തുഴഞ്ഞ മഹാദേവികാട് കാട്ടിൽതെക്കേതിൽ മൂന്നാമതുമെത്തി (Kottayam Boat Race Nadubhagam chundan Won trophy. താഴത്തങ്ങാടി വള്ളംകളിയുടെ ഭാഗമായി കോട്ടയം വെസ്റ്റ് ക്ലബ്ബില്‍ രജിസ്റ്റർ ചെയ്‌ത 19 ചെറുവള്ളങ്ങളുടെ മത്സരത്തിൽ വെപ്പ് എ ഗ്രേഡ് വിഭാഗത്തിൽ കോട്ടപ്പറമ്പൻ ഒന്നാമതെത്തി (Kottayam Boat Race). പുന്നത്രവെങ്ങാഴി രണ്ടാമതും അമ്പലക്കടവൻ മൂന്നാമതുമെത്തി. വെപ്പ് ബി ഗ്രേഡ് വിഭാഗത്തിൽ പിജി കരിപ്പുഴയാണ് ഒന്നാമതെത്തിയത്. ചിറമേൽ തോട്ടുകടവൻ രണ്ടാമതും പുന്നത്രപുരയ്ക്കൽ മൂന്നാമതുമായി ഫിനിഷ് ചെയ്‌തു. ഇരുട്ടുകുത്തി എ ഗ്രേഡ് വിഭാഗത്തിൽ മാമ്മൂടൻ ഒന്നാംസ്ഥാനവും തുരുത്തിത്തറ രണ്ടാംസ്ഥാനവും നേടി. ഇരുട്ടുകുത്തി ബി ഗ്രേഡ് വിഭാഗത്തിൽ സെന്‍റ് സെബാസ്റ്റ്യൻ ഒന്നാമതെത്തി. ശരവണൻ രണ്ടാംസ്ഥാനവും ശ്രീമുത്തപ്പൻ മൂന്നാംസ്ഥാനവും നേടി. ചുരുളൻ വള്ളങ്ങളുടെ മത്സരത്തിൽ വേളങ്ങാടൻ, മൂഴി, കോടിമത എന്നിവ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തി. സഹകരണ-രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി വി എൻ വാസവൻ ആണ് ചാമ്പ്യൻസ് ബോട്ട് ലീഗിന്‍റെ ഉദ്ഘാടനം നിർവഹിച്ചത്. ജാതി-മത വ്യത്യാസമില്ലാതെ എല്ലാവരും ഒരുപോലെ കൊണ്ടാടുന്ന ആഘോഷമാണ് വള്ളംകളിയെന്ന് മന്ത്രി പറഞ്ഞു.