സഹായിക്കാൻ പൊലീസെത്തിയില്ല: നടുക്കടലിൽ വച്ച് ഹൃദയാഘാതമുണ്ടായ മത്സ്യത്തൊഴിലാളിക്ക് ദാരുണാന്ത്യം, പ്രതിഷേധം - കൊല്ലം കോസ്റ്റൽ പൊലീസ്

🎬 Watch Now: Feature Video

thumbnail

By ETV Bharat Kerala Team

Published : Dec 6, 2023, 9:25 AM IST

കൊല്ലം : സഹായമെത്തിക്കാൻ കോസ്റ്റൽ പൊലീസിന് ബോട്ടില്ലാത്തതിനാൽ നടുക്കടലിൽ വച്ച് ഹൃദയാഘാതമുണ്ടായ മത്സ‌്യത്തൊഴിലാളിക്ക് ദാരുണാന്ത്യം (Kollam fisherman death while fishing due to heart attack). കൊല്ലം പോർട്ട് ഹാർബറിൽ നിന്ന് മത്സ്യബന്ധനത്തിനു പോയ പള്ളിത്തോട്ടം പുതിയ കോളനി നീലിമ ഫ്ലാറ്റിൽ തോമസ് (56) ആണ് മരിച്ചത്. ഹൃദയാഘാതം ഉണ്ടായപ്പോൾ തന്നെ വിവരം കോസ്റ്റൽ പൊലീസിനെ അറിയിച്ചിരുന്നു. കഴിഞ്ഞ ദിവസം രാവിലെ ആറ് മണിയോടെയാണ് കൊല്ലം പോർട്ട് ഹാർബറിൽ നിന്നും തോമസ് ഉൾപ്പെട്ട മൂവർ സംഘം മത്സ്യബന്ധനത്തിന് പോകുന്നത്. രാവിലെ 11.40ഓടുകൂടി കടലിൽ 30 കിലോമീറ്ററോളം ഉള്ളിലെത്തിയപ്പോള്‍ തോമസിന് ഹൃദയാഘാതം ഉണ്ടായി. ഉടൻ തന്നെ വയർലസ് വഴി കോസ്റ്റൽ പൊലീസിനെ വിളിച്ച് സഹായം അഭ്യർഥിച്ചെങ്കിലും ബോട്ടില്ലാത്തതിനാൽ എത്താൻ കഴിയില്ലെന്നാണ് അറിയിച്ചത്. തുടർന്ന് മത്സ്യബന്ധനത്തിന് പോയ അതേ ബോട്ടിൽ ഉച്ചയ്ക്ക് ഒന്നരയോടെയാണ് തോമസിനെ കരയ്‌ക്കെത്തിക്കാനായത്. ഉടൻ തന്നെ ആംബുലൻസിൽ കൊല്ലം ജില്ല ആശുപത്രിയിലെത്തിച്ചെങ്കിലും യാത്രാമധ്യേ മരണം സംഭവിച്ചിരുന്നു. കോസ്റ്റൽ പൊലീസിന്‍റെ ബോട്ടുണ്ടായിരുന്നെങ്കിൽ അരമണിക്കൂറിൽ കരയ്‌ക്കെത്തിച്ച് ജിവൻ രക്ഷിക്കാമായിരുന്നെന്നും മത്സ്യത്തൊഴിലാളികൾ പറഞ്ഞു. രക്ഷാപ്രവർത്തനത്തിന് കോസ്റ്റൽ പൊലീസ് എത്തിയില്ലെന്നാരോപിച്ച് മത്സ്യത്തൊളിലാളികളുടെ നേതൃത്വത്തിൽ കൊല്ലം പോർട്ട് ഉപരോധിച്ചു. പോർട്ട് കവാടത്തിൽ മത്സ്യത്തൊഴിലാളികൾ റീത്ത് വച്ച് പ്രതിഷേധിച്ചു. വേണ്ട നടപടികൾ സ്വീകരിക്കാമെന്ന ഉറപ്പിന്മേൽ സമരം അവസാനിപ്പിച്ചു. കോസ്റ്റൽ പൊലീസിന് മൂന്ന് ബോട്ടുണ്ടെങ്കിലും പണിമുടക്കിയിട്ട് ആറുമാസം കഴിഞ്ഞു. കൊച്ചിൻ ഷിപ്പ്‌യാർഡാണ് ബോട്ടിന്‍റെ അറ്റകുറ്റപ്പണികൾക്കുള്ള കരാർ എടുത്തിക്കുന്നത്. കരാർ കാലാവധി കഴിഞ്ഞതോടെ ബോട്ട് ആരും തിരിഞ്ഞുനോക്കാത്ത അവസ്ഥയാണ്.

ABOUT THE AUTHOR

...view details

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.