ശക്തമായ കാറ്റും മഴയും; കാസര്‍കോട് ജില്ലയുടെ മലയോര മേഖലകളില്‍ വ്യാപക നാശനഷ്‌ടം

🎬 Watch Now: Feature Video

thumbnail

കാസർകോട്: ജില്ലയുടെ മലയോര മേഖലയിൽ ശക്തമായ കാറ്റിലും മഴയിലും വ്യാപക നാശനഷ്‌ടം. കൊന്നക്കാടും വെള്ളരിക്കുണ്ടിലുമാണ് വലിയ രീതിയില്‍ നാശനഷ്‌ടം ഉണ്ടായത്. ശക്തമായ കാറ്റിൽ നിരവധി വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു.

മേഖലയില്‍ വ്യാപക കൃഷി നാശവും ഉണ്ടായിട്ടുണ്ട്. മരങ്ങൾ പലതും കടപ്പുഴകി വീണു. മരങ്ങള്‍ വീണതോടെ വൈദ്യുതി ബന്ധം താറുമാറായി. എന്നാൽ ആളപായം റിപ്പോർട്ട്‌ ചെയ്‌തിട്ടില്ല.

വെള്ളരിക്കുണ്ട് താലൂക്ക് മാലോത്ത് വില്ലേജിലെ പറമ്പ റോഡ് മുതൽ കൊന്നക്കാട് വരെയുള്ള പ്രദേശത്ത് ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെ ആണ് അതിശക്തമായ മഴയും കാറ്റും ഉണ്ടായത്. ശക്തമായ മിന്നലിൽ വെള്ളരിക്കുണ്ടിലെ ലിജോ ജോസ് ആനമഞ്ഞൽ എന്നയാളുടെ വീടിന്‍റെ ഇലക്ട്രിക് മീറ്റർ പൂർണമായും നശിച്ചു. വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാനുള്ള നടപടികൾ കെഎസ്ഇബി സ്വീകരിച്ചു. 

അതേസമയം സംസ്ഥാനത്ത് ശനിയാഴ്‌ച (20-05-2023) വരെ ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. എന്നാൽ ഒരു ജില്ലയിലും മഴ മുന്നറിയിപ്പ് അലർട്ടുകൾ പുറപ്പെടുവിച്ചിട്ടില്ല. മഴയ്ക്ക് സാധ്യത ഉണ്ടെങ്കിലും സംസ്ഥാനത്ത് ഉയർന്ന താപനില തുടരും എന്നും മുന്നറിയിപ്പുണ്ട്. 

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.