മദ്യലഹരിയിൽ കയ്യിലെ ഞരമ്പ് മുറിച്ച് യുവാവിന്‍റെ പരാക്രമം ; കസ്റ്റഡിയിലെടുത്ത് പൊലീസ് - Drunk man violence in Kasaragod
🎬 Watch Now: Feature Video
Published : Dec 15, 2023, 7:40 PM IST
കാസർകോട് : മദ്യ ലഹരിയിൽ പൊതുസ്ഥലത്ത് യുവാവിന്‍റെ പരാക്രമം. കുമ്പള പൊലീസ് സ്റ്റേഷൻ പരിധിയിലെ സീതാംഗോളിയിലാണ് സംഭവം. സീതാംഗോളി സ്വദേശിയായ വിനോദാണ് മദ്യ ലഹരിയിൽ അക്രമം നടത്തിയത്. ഇയാളെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. സീതാംഗോളിയിലെ മദ്യ വില്‍പ്പന ശാലയ്ക്ക് മുന്നിൽ, മദ്യപിച്ച യുവാവ് മൂന്ന് മണിക്കൂറോളം പരാക്രമം കാണിച്ചു. സമീപത്തെ വ്യാപാര സ്ഥാപനങ്ങളിൽ കയറിയും ഇയാൾ പ്രശ്‌നമുണ്ടാക്കിയിരുന്നു. തുടർന്ന് നാട്ടുകാർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് എത്തിയതോടെ വിനോദ് കൈ ഞരമ്പ് മുറിച്ചു. ഇയാൾ മദ്യപിച്ചുകഴിഞ്ഞാൽ സ്ഥിരം വ്യാപാര സ്ഥാപനങ്ങളിൽ എത്തി അക്രമം നടത്താറുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. സമീപത്തെ ഹോട്ടലിൽ കയറിയും ഇയാൾ അക്രമം നടത്തിയിരുന്നു. നാട്ടുകാരും പൊലീസും ചേർന്ന് എതിർക്കാൻ ശ്രമിച്ചെങ്കിലും ഇയാൾ വീണ്ടും അസഭ്യം പറയുകയും അക്രമം നടത്തുകയുമായിരുന്നു. ഇതിന് ഹോട്ടൽ ഉടമ കൃഷ്‌ണൻ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ഇന്നലെയും സമാന രീതിയിൽ യുവാവ് പരാക്രമം നടത്തിയതായി നാട്ടുകാർ പറയുന്നു. സംഭവത്തിൽ അന്വേഷണം ഉടൻ ആരംഭിക്കുമെന്ന് പൊലീസ് അറിയിച്ചു.