എൻ്റോസൾഫാൻ പുരനധിവാസ പ്രവർത്തനങ്ങളെക്കുറിച്ച് പഠിക്കാൻ ഭോപ്പാലിൽ നിന്നുള്ള സംഘം കാസർകോട്‌

By ETV Bharat Kerala Team

Published : Jan 10, 2024, 9:45 PM IST

thumbnail

കാസർകോട്: എൻ്റോസൾഫാൻ മേഖലയിലെ പുരനധിവാസ പ്രവർത്തനങ്ങളെക്കുറിച്ച് പഠിക്കാൻ ഭോപ്പാലിൽ നിന്നുള്ള സംഘം കാസർകോട്ടെത്തി. ഭോപ്പാൽ ദുരന്തത്തിൽ അകപ്പെട്ട കുടുംബങ്ങൾക്കും ഇരകൾക്കും വേണ്ടി പ്രവർത്തിക്കുന്ന ചിംഗാരി ട്രസ്റ്റിന്‍റെ നാലു പ്രതിനിധികളാണ് എൻഡോസൾഫാൻ ഇരകൾക്ക് വേണ്ടി നടത്തുന്ന പുനരദ്ധിവാസ പ്രവർത്തനങ്ങളെക്കുറിച്ച് പഠിക്കാൻ കാസർകോട് എത്തിയത്. ഇവർ എന്‍റോസൾഫാൻ ഇരകളുടെ വീടുകൾ സന്ദർശിച്ച് വിവരങ്ങൾ ശേഖരിക്കുകയും മുളിയാർ കേന്ദ്രമായി പ്രവർത്തിക്കുന്ന അക്കര ഫൗണ്ടേഷൻ സന്ദർശികുകയും ചെയ്‌തു. വിവിധ തെറാപ്പികളെക്കുറിച്ചും ആധുനിക പുനരധിവാസ പ്രവർത്തനങ്ങളെക്കുറിച്ചും സംഘം ചോദിച്ചറിഞ്ഞു. രോഗികളെ വീട്ടിൽ പോയി സന്ദർശിച്ചും ഇതുമായി ബന്ധപ്പെട്ട പ്രവർത്തകരോട് ചർച്ചകളും നടത്തി. നിലവിൽ എൻഡോസൾഫാൻ വിഷയവുമായി നടക്കുന്ന കേസുകളും ഗവൺമെൻ്റ് ഇടപെടലിനെക്കുറിച്ചും സംഘം ചർച്ച നടത്തി. പ്രാഥമിക ചർച്ചയിൽ ഭോപ്പാൽ ദുരന്തത്തിലെ ഇരകളിലും എൻഡോസൾഫാൻ ഇരകളിലും ഒരുപോലെയുള്ള പ്രശ്‌നങ്ങളാണ് കാണുന്നതെന്ന് സംഘത്തിന് നേതൃത്വം കൊടുക്കുന്ന താബിഷ് അഭിപ്രായപ്പെട്ടു. സെറിബ്രൽ പാൾസി, ഓട്ടിസം, ബൗദ്ധിക ഭിന്നശേഷി, ജന്മനാ വൈകല്യങ്ങൾ എന്നിവയാണ് ഭോപ്പാലിൽ കൂടുതലായും കാണപ്പെടുന്നത് എന്ന് സംഘം അഭിപ്രായപ്പെട്ടു. ഭോപ്പാലിനെ അപേക്ഷിച്ച് കേരളത്തിൽ നല്ല സാഹചര്യവും ചികിത്സയും നൽകപ്പെടുന്നു എന്നും സംഘം വിലയിരുത്തി. വെള്ളിയാഴ്ച്ചയോടെ സംഘം ഭോപ്പാലിലേക്ക് തിരിച്ചു പോകും. 

ABOUT THE AUTHOR

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.