karuvanuur bank scam anil akkara pk biju| പികെ ബിജുവിന് എതിരായ ആരോപണങ്ങളിൽ ഉറച്ച് അനിൽ അക്കര - ബാങ്ക് തട്ടിപ്പ് കേസിൽ ബിജുവിനു പങ്ക്
🎬 Watch Now: Feature Video
Published : Sep 11, 2023, 9:35 AM IST
തൃശൂർ : കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ സിപിഎം നേതാവും മുൻ എംപിയുമായ പി.കെ ബിജുവിനെതിരായ ആരോപണങ്ങളിൽ ഉറച്ച് മുൻ എംഎൽഎയും കോൺഗ്രസ് നേതാവുമായ അനിൽ അക്കര (anil akkara against-pk biju). താൻ പുറത്തുവിട്ട രേഖകൾ വ്യാജമെങ്കിൽ സിപിഎം ജില്ല നേതൃത്വത്തിന് നിയമനടപടി സ്വീകരിക്കാമെന്ന് അനില്‍ അക്കര വെല്ലുവിളിച്ചു. ഇക്കഴിഞ്ഞ എട്ടിന് തൃശൂർ കോർപ്പറേഷൻ കൗൺസിലിൽ കരുവന്നൂർ വിഷയം ഉയർന്നു വന്നപ്പോൾ പി.കെ ബിജു സിപിഎം അന്വേഷണ കമ്മിഷന്‍ അംഗമായിരുന്നെന്ന കാര്യം, കമ്മിഷൻ അംഗമായിരുന്ന പി കെ ഷാജൻ വെളിപ്പെടുത്തിയതാണ്. എന്നിട്ടും സിപിഎമ്മിന്‍റെ അന്വേഷണ കമ്മിഷൻ അംഗമായിരുന്നില്ലെന്ന പികെ ബിജുവിനെ വാദം അപഹാസ്യമാണെന്നും അനിൽ അക്കര പറഞ്ഞു. മാത്രല്ല പി.കെ ബിജുവിനെ അന്വേഷണ കമ്മിഷനായി നിയമിച്ച രേഖ താൻ ഫെയ്‌സ്‌ബുക്കിൽ പോസ്റ്റ് ചെയ്‌തിട്ടുണ്ടെന്നും അനിൽ അക്കര പറഞ്ഞു. അതേസമയം കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ് സിബിഐ അന്വേഷിക്കേണ്ട ആവശ്യമില്ലെന്ന് സർക്കാർ നേരത്തെ തന്നെ ഹൈക്കോടതിയെ അറിയിച്ചിരുന്നു. നിലവിൽ കേസ് അന്വേഷിക്കുന്നത് ക്രൈബ്രഞ്ചാണ്. ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കുകയാണെന്നും നിലവിൽ സിബിഐ അന്വേഷണത്തിന്‍റെ ആവശ്യമില്ലെന്നും സർക്കാർ ഹൈക്കോടതിയെ അറിയിച്ചു.