മൂടല്‍മഞ്ഞിലും അതിമനോഹര പ്രകടനം; റിപ്പബ്ലിക് ദിന പരേഡില്‍ വ്യോമസേന വിമാനങ്ങളുടെ കോക്‌പിറ്റ് കാമറ ദൃശ്യങ്ങൾ - ഏറ്റവും പുതിയ ദേശീയ വാര്‍ത്ത
🎬 Watch Now: Feature Video
ന്യൂഡല്‍ഹി: 74ാമത് റിപ്പബ്ലിക്ക് ദിന പരേഡില്‍ കര്‍ത്തവ്യപഥില്‍ മൂടല്‍മഞ്ഞ് നിറയുകയും ദൂരക്കാഴ്‌ചയ്‌ക്ക് മങ്ങലേല്‍ക്കുകയും ചെയ്‌തിനാല്‍ വ്യോമ സേനയുടെ ആകാശാഭ്യാസങ്ങള്‍ കാണികള്‍ക്ക് ദൃശ്യമാകുവാന്‍ അല്‍പം പ്രയാസമായിരുന്നു. പ്രതികൂല കാലാവസ്ഥ ആകാശാഭ്യാസങ്ങളെ ബാധിക്കാമായിരുന്നിട്ടും കാണികളെ നിരാശരാക്കാതെ വ്യോമ സേന തങ്ങളുടെ പ്രകടനം തുടര്‍ന്നു. എന്നാല്‍, യുദ്ധവിമാനങ്ങളുടെയും ഹെലികോപ്‌റ്ററുകളുടെയും ആകാശാഭ്യാസത്തിന്‍റെ മനോഹര ദൃശ്യങ്ങള്‍ ഐഎഎഫ് സാരംഗ് ഹെലികോപ്‌റ്റര്‍ ടീം തങ്ങളുടെ കോക്‌പിറ്റിലെ കാമറയില്‍ പകര്‍ത്തുവാന്‍ മറന്നില്ല.
സാരംഗ് ഹെലികോപ്‌റ്റിന്‍റെ ട്വിറ്റര്‍ പേജില്‍ പങ്കുവെച്ച് മനോഹര ദൃശ്യങ്ങളാണ് ഇന്ത്യന്‍ ജനത ഏറ്റെടുത്തിരിക്കുന്നത്. രാഷ്‌ട്രപതി ഭവന്‍, നോര്‍ത്ത് ബ്ലോക്ക്- സൗത്ത് ബ്ലോക്ക്, വിജയ് ചൗക്ക് എന്നിവടങ്ങളിലൂടെ തലയെടുപ്പോടെ പറന്നുയര്‍ന്ന വിമാനങ്ങള്‍ കര്‍ത്തവ്യപഥിലൂടെ കടന്ന് ഇന്ത്യ ഗെയിറ്റില്‍ എത്തിച്ചേര്‍ന്നു. മറ്റ് ഹെലികോപ്‌റ്ററുകളുടെയും അഭ്യാസപ്രകടനങ്ങള്‍ വീഡിയോയില്‍ ദൃശ്യമാണ്.
കോക്‌പിറ്റിനുള്ളില്‍ നിന്ന് പൈലറ്റിന് ദൃശ്യമാകുന്ന അതേ കാഴ്‌ചകള്‍ വീഡിയോ കാണുന്ന വ്യക്തിയ്‌ക്ക് ലഭിക്കുന്നു എന്നതാണ് വീഡിയോയുടെ ഏറ്റവും വലിയ പ്രത്യേകത. ഐഎഎഫ്- സാരംഗ് ഹെലികോപ്റ്റർ അക്രോബാറ്റിക്‌സ് ടീം ആഗോളതലത്തിൽ ഏറ്റവും മികച്ച ഡിസ്പ്ലേ ടീമുകളിലൊന്നായാണ് കണക്കാക്കപ്പെടുന്നത്. അസാധാരണമായ കൃത്യത, സൂക്ഷ്‌മത, പറന്നുയരുവാനുള്ള കഴിവ് തുടങ്ങിയ നിരവധി സവിശേഷതകളാല്‍ ഇന്ത്യയിലും വിദേശത്തും വളരെ അപകടകരമായ അഭ്യസങ്ങള്‍ ചെയ്യുവാന്‍ ഐഎഎഫ് സംഘത്തിന് സാധിക്കുന്നു.
സാരംഗ് എന്ന സംസ്‌കൃത പദത്തിന്‍റെ അര്‍ഥം മയില്‍ എന്നാണ്. പേരു സൂചിപ്പിക്കുന്നത് പോലെ തന്നെ ചോപ്പറുകളില്‍ ചുവപ്പ്, വെള്ള നിറത്താല്‍ അലംങ്കൃതമായ ഹെലികോപ്‌റ്ററുകളാണ് ഐഎഎഫ് സാരംഗ് സംഘത്തിനുള്ളത്. കൂടാതെ, ഇന്ത്യൻ എയർഫോഴ്‌സ് നടത്തിയ അക്രോബാറ്റിക് സ്റ്റണ്ടുകളിൽ ജനക്കൂട്ടം തികച്ചും വിസ്‌മഭരിതരായതിനാൽ കോക്‌പിറ്റില്‍ നിന്നുള്ള ദൃശ്യങ്ങള്‍ ഏറെ അവിസ്‌മരണീയമാണ്.