Karkadaka Vavu Bali | രാമായണ മാസാരംഭവും കർക്കടകവാവുബലിയും; കോഴിക്കോട് വരയ്ക്കൽ കടപ്പുറത്ത് പിതൃപുണ്യം തേടിയെത്തി പതിനായിരങ്ങൾ - കർക്കടകവാവ്
🎬 Watch Now: Feature Video
![ETV Thumbnail thumbnail](https://etvbharatimages.akamaized.net/etvbharat/prod-images/17-07-2023/640-480-19017454-thumbnail-16x9-kdfhg.jpg)
കോഴിക്കോട് : രാമായണ മാസാരംഭവും കർക്കടക വാവുബലിയും ഒരേ ദിവസം എത്തിയപ്പോൾ പിതൃപുണ്യം തേടിയെത്തി പതിനായിരങ്ങൾ. മലബാറിലെ വിവിധ കേന്ദ്രങ്ങളില്‍ ബലിതർപ്പണ ചടങ്ങുകൾക്ക് പുലർച്ചെ മുതല്‍ തന്നെ വൻ തിരക്കാണ് അനുഭവപ്പെടുന്നു. മലപ്പുറം ജില്ലയിലെ തിരുനാവായ നാവ മുകുന്ദ ക്ഷേത്രം, കോഴിക്കോട് വരയ്ക്കൽ കടപ്പുറം എന്നിവിടങ്ങളില്‍ പതിനായിരങ്ങൾ ബലിതർപ്പണം നടത്തി.
മലബാറിലെ പ്രമുഖ ക്ഷേത്രമായ മൂടാടി ഉരുപുണ്യകാവില്‍ ബലിതർപ്പണത്തിന് ആയിരക്കണക്കിനാളുകളാണ് എത്തിയത്. വയനാട് തിരുനെല്ലി പാപനാശം, കണ്ണൂർ പയ്യാമ്പലം കടപ്പുറം എന്നിവിടങ്ങളില്‍ ബലിതർപ്പണ ചടങ്ങുകൾ നടന്നു. ഓഗസ്റ്റ് 15, 16 തീയതികളില്‍ കർക്കടക അമാവാസി വരുന്നുണ്ടെങ്കിലും ബലിതർപ്പണത്തിന് സ്വീകരിക്കുന്നത് മാസത്തില്‍ ആദ്യം വരുന്ന അമാവാസിയാണ്.
ഓഗസ്റ്റ് 16വരെയാണ് രാമായണ മാസമായി ആചരിക്കുന്നത്. സംസ്ഥാനത്ത് ക്ഷേത്രങ്ങളിലും വീടുകളിലും രാമായണ പാരായണത്തിന് തുടക്കമായി. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ആളുകൾ ബലിതർപ്പണ ചടങ്ങുകളില്‍ പങ്കെടുക്കുകയാണ്. ഇന്ന് പുലര്‍ച്ചെ ആരംഭിച്ച ചടങ്ങുകൾ ഇപ്പോഴും പുരോഗമിക്കുകയാണ്.
ആലുവ മണപ്പുറത്ത് ഇത്തവണ എണ്‍പതോളം ബലിത്തറകളാണ് സജ്ജമാക്കിയത്. നാല്‍പ്പതോളം പുരോഹിതന്‍മാരും അവരുടെ സഹായികളും ഉള്‍പ്പടെ നൂറോളം പേര്‍ ചേര്‍ന്നാണ് ഇവിടെ ബലികര്‍മങ്ങള്‍ക്ക് നേതൃത്വം വഹിക്കുന്നത്.