Kalamassery Blast Witness Disclosure : 'അപകടം നടന്നാല്‍ രക്ഷപെടാനുള്ള മാർഗങ്ങളെ കുറിച്ച് അറിയാമായിരുന്നു...' ദൃക്സാക്ഷി ഇടിവി ഭാരതിനോട് - mock drill
🎬 Watch Now: Feature Video
Published : Oct 29, 2023, 7:02 PM IST
എറണാകുളം: കളമശ്ശേരിയില്‍ രണ്ടായിരത്തോളം പേർ പങ്കെടുത്ത യഹോവ സാക്ഷികളുടെ കൺവെൻഷൻ സെന്ററില്‍ പങ്കെടുത്തവർക്ക് അപകടങ്ങളില്‍ നിന്ന് രക്ഷപെടാനുള്ള മാർഗങ്ങൾ അറിയാമായിരുന്നുവെന്ന് വെളിപ്പെടുത്തല്‍. ഇത്തരം അപകടങ്ങളുണ്ടാകുമ്പോൾ എങ്ങനെ പുറത്തേക്ക് പോകണമെന്ന് അറിയാമായിരുന്നുവെന്ന് അപകടത്തില്‍ നിന്ന് രക്ഷപെട്ട പെൺകുട്ടി ഇടിവി ഭാരതിനോട് പറഞ്ഞു (Witness disclosure about safety requirements to escape from accident). ഇന്ന് രാവിലെ 9.40നാണ് കളമശ്ശേരി സാമ്ര ഇന്റർനാഷണല്‍ കൺവെൻഷൻ സെന്ററില്‍ ബോംബ് സ്ഫോടനമുണ്ടായത്. അപകടമുണ്ടായാല്‍ സ്വീകരിക്കേണ്ട കാര്യങ്ങൾ നേരത്തെ അറിയാമായിരുന്നുവെന്നാണ് കൺവെൻഷനില്‍ പങ്കെടുത്ത പെൺകുട്ടി പറഞ്ഞത്. രണ്ടായിരത്തിലധികം പേർ പങ്കെടുത്ത പരിപാടിയില്‍ മരണ സംഖ്യ ഉയരാതിരുന്നതിന് പിന്നില്‍ ഇത്തരം രക്ഷാമാർഗങ്ങൾ അറിയാമായിരുന്നു എന്നതും കാരണമാണെന്നാണ് പൊലീസ് പറയുന്നത്. സ്ഫോടനത്തിന്റെ ആഘാതം കുറവാണെങ്കിലും തിക്കിലും തിരക്കിലും പെട്ടുണ്ടാകുന്ന ദുരന്തവും ഇത് മൂലം ഒഴിവായെന്ന് വേണം കരുതാൻ. അതേസമയം, കളമശ്ശേരി സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് എറണാകുളം സ്വദേശി ഡൊമിനിക് മാർട്ടിൻ (Dominic martin) പൊലീസിൽ കീഴടങ്ങിയിരുന്നു. ഫേസ്ബുക്ക് പോസ്റ്റിൽ പങ്കുവച്ച വീഡിയോ വഴിയാണ് ഡൊമിനിക് സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തത്. ഇതിനു ശേഷമാണ് ഡൊമിനിക് തൃശൂർ കൊടകര പൊലീസില്‍ കീഴടങ്ങിയത്. നിലവിൽ ഡൊമിനികിനെ പൊലീസ് ചോദ്യം ചെയ്യുന്നത് തുടരുകയാണ്.