വർഗീയത പ്രചരിപ്പിക്കുന്നതിൽ മുഹമ്മദ് റിയാസ് ഷംസീറിന്‍റെ മൂത്താപ്പ; പാർട്ടിയെ നിയന്ത്രിക്കുന്നത് റിയാസെന്ന് കെ സുരേന്ദ്രൻ - കോണ്‍ഗ്രസ്

🎬 Watch Now: Feature Video

thumbnail

By

Published : Aug 5, 2023, 3:55 PM IST

കാസർകോട് : വർഗീയത പ്രചരിപ്പിക്കുന്നതിൽ എ എൻ ഷംസീറിന്‍റെ മൂത്താപ്പയാണ് മന്ത്രി മുഹമ്മദ് റിയാസെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. മുഹമ്മദ് റിയാസിന്‍റെ നേതൃത്വത്തിൽ സിപിഎം അടുത്തകാലത്തായി വലിയ രീതിയിലുള്ള സാമുദായിക ധ്രുവീകരണം നടത്തുന്നുണ്ടെന്നും പാർട്ടിയേയും ഭരണത്തെയും നിയന്ത്രിക്കുന്നത് മുഹമ്മദ്‌ റിയാസാണെന്നും കെ സുരേന്ദ്രൻ പറഞ്ഞു. ബോധപൂർവമായ വർഗീയ നീക്കമാണ് നടക്കുന്നത്. ഗോവിന്ദൻ മലക്കം മറിഞ്ഞത് ജനങ്ങളുടെ കണ്ണിൽ പൊടിയിടാനാണ്. എം വി ഗോവിന്ദൻ സിപിഎമ്മിൽ റബ്ബർ സ്റ്റാമ്പ് ആണോ? ഗോവിന്ദന്‍റെ അപ്പുറം പറയാനുള്ള ധാർഷ്ട്യം റിയാസിന് എങ്ങനെ കിട്ടുന്നു. മരുമകൻ പറഞ്ഞതാണോ പാർട്ടി സെക്രട്ടറി പറഞ്ഞതാണോ സർക്കാരിന്‍റെ നിലപാടെന്നും ഇക്കാര്യത്തിൽ മുഖ്യമന്ത്രി എന്ത് പ്രതികരിക്കും എന്നറിയണമെന്നും സുരേന്ദ്രൻ പറഞ്ഞു. വിവാദ പരാമർശത്തിൽ ഷംസീർ മാപ്പ് പറയുന്നതുവരെ ശക്‌തമായ പ്രതിഷേധങ്ങൾ നടത്തും. പത്താം തീയതി നിയമസഭയ്‌ക്ക് മുൻപിൽ നാമജപ ഘോഷയാത്ര നടത്തുമെന്നും സുരേന്ദ്രൻ പറഞ്ഞു. ഷംസീറിന്‍റെ അധ്യക്ഷതയിൽ സഭ സമ്മേളനത്തിന് കൂടുമോയെന്ന് കോൺഗ്രസ്‌ വ്യക്തമാക്കണമെന്നും കെ സുരേന്ദ്രൻ പറഞ്ഞു. നിയമസഭയ്‌ക്കുള്ളിൽ സ്‌പീക്കറെ ബഹിഷ്‌കരിക്കുമോയെന്ന് കോൺഗ്രസ്‌ വ്യക്തമാക്കണം. കോൺഗ്രസിന് ഇരട്ടത്താപ്പാണ്. ശബരിമല വിഷയത്തിലും കോൺഗ്രസ്‌ നിലപാട് ഇതായിരുന്നു. ഒരു ഘട്ടത്തിലും കോൺഗ്രസുമായി യോജിച്ച് സമരത്തിനില്ലെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.