K Sudhakaran On Vigilance Enquiry : 'ആശങ്കയില്ല' ; അനധികൃത സ്വത്തുസമ്പാദന പരാതിയിലെ വിജിലൻസ് അന്വേഷണത്തിൽ കെ സുധാകരൻ

🎬 Watch Now: Feature Video

thumbnail

By ETV Bharat Kerala Team

Published : Sep 14, 2023, 10:11 PM IST

കോഴിക്കോട്: അനധികൃത സ്വത്ത് സമ്പാദന (Illegal Acquisition of property) പരാതിയിലെ വിജിലൻസ് അന്വേഷണത്തിൽ (Vigilance Enquiry) ആശങ്കയില്ലെന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ (K Sudhakaran On Vigilance Enquiry). കെ കരുണാകരൻ ട്രസ്‌റ്റ് രൂപീകരിച്ചെങ്കിലും ചിറക്കൽ രാജാസ് സ്‌കൂൾ വാങ്ങാൻ കഴിഞ്ഞില്ലെന്ന് സുധാകരന്‍ പറഞ്ഞു. സിപിഎം (CPIM) ഭീഷണി കാരണമാണ് പിന്മാറിയത്. എന്നാൽ, പിരിച്ച പണത്തിന്‍റെ കൃത്യമായ കണക്കുണ്ട്. പണം എല്ലാവർക്കും മടക്കി നൽകിയ ശേഷമാണ് ട്രസ്‌റ്റ് പിരിച്ചുവിട്ടത്. രേഖകൾ എല്ലാം കൃത്യമായി സമർപ്പിച്ചിട്ടുണ്ടെന്നും കെ സുധാകരൻ പറഞ്ഞു. രാഷ്ട്രീയ ചട്ടുകമായി പ്രവർത്തിക്കുന്ന പ്രശാന്ത് ബാബുവിന് അല്ലാതെ ഒരാൾക്കെങ്കിലും ഇതിൽ പരാതി ഉണ്ടോ എന്നും സുധാകരൻ ചോദിച്ചു. കോഴിക്കോട് വിജിലൻസ് സെൽ എസ്‌പി  കെ പി അബ്‌ദുൽ റസാഖിൻ്റെ നേതൃത്വത്തിലാണ് സുധാകരൻ്റെ മൊഴി രേഖപ്പെടുത്തിയത്. മുൻ ഡ്രൈവർ പ്രശാന്ത് ബാബു നൽകിയ പരാതിയിലാണ് ചോദ്യം ചെയ്‌തത്. അതേസമയം, മോന്‍സണ്‍ മാവുങ്കൽ മുഖ്യപ്രതിയായ (Monson Mavungal) പുരാവസ്‌തു തട്ടിപ്പുമായി (Antiquities Fraud) ബന്ധപ്പെട്ട കള്ളപ്പണ കേസിൽ (Black Money Case) കെപിസിസി അധ്യക്ഷൻ കെ സുധാകരനെ (K Sudhakaran) ഇഡി ഈ മാസം 11ന് ചോദ്യം ചെയ്‌തിരുന്നു (ED Grills KPCC Chief K Sudhakaran). തിങ്കളാഴ്‌ച രാവിലെ പതിനൊന്ന് മണിയോടെ തുടങ്ങിയ ചോദ്യം ചെയ്യൽ വൈകുന്നേരം ആറരയോടെയാണ് പൂർത്തിയായത്. 

ABOUT THE AUTHOR

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.