K Sudhakaran | സിപിഎം സെമിനാർ: ഇപി ജയരാജൻ പങ്കെടുക്കാത്തത് അഭിപ്രായ ഭിന്നത കാരണമെന്ന് കെ സുധാകരൻ
🎬 Watch Now: Feature Video
കണ്ണൂർ: സിപിഎം സെമിനാറിൽ ഇപി ജയരാജൻ പങ്കെടുക്കാത്തത് അഭിപ്രായ വ്യത്യാസം കാരണമെന്ന് കെപിസിസി പ്രസിഡൻ്റ് കെ സുധാകരൻ എംപി. ഈ വിഷയത്തിൽ മാത്രമല്ല സിപിഎമ്മിൽ അഭിപ്രായ ഭിന്നതയുള്ള ഒരുപാട് കാര്യങ്ങളുണ്ടെന്നും, ആ ഭിന്നത വരും ദിവസങ്ങളിൽ പുറത്ത് വരുമെന്നും കെ സുധാകരൻ കണ്ണൂരിൽ മാധ്യമ പ്രവർത്തകരോട് പറഞ്ഞു.
ഏകീകൃത സിവിൽ കോഡിൽ കോൺഗ്രസിൻ്റെ നിലപാട് എല്ലാവർക്കും അറിയാവുന്നതാണ്. എംവി ഗോവിന്ദന് അത് അറിയാത്തത് അദ്ദേഹത്തിന്‍റെ കുറ്റമാണ്. സിപിഎം സെമിനാറിൽ ലീഗ് പങ്കെടുക്കാത്തത് അവർക്ക് നട്ടെല്ലുള്ളത് കൊണ്ടാണെന്നും കെ സുധാകരൻ കൂട്ടിച്ചേർത്തു.
കോഴിക്കോട് ഇന്ന് സിപിഎം സംഘടിപ്പിക്കുന്ന സെമിനാറിൽ കേന്ദ്ര കമ്മിറ്റി അംഗവും എൽഡിഎഫ് കണ്‍വീനറുമായ ഇപി ജയരാജൻ പങ്കെടുക്കാത്തതിൽ പാർട്ടി നേതാക്കൾ ഉൾപ്പെടെ അതൃപ്‌തി പ്രകടിപ്പിച്ചിരിക്കുകയാണ്. പാർട്ടി പരിപാടി എല്ലാവർക്കും ബാധകമാണെന്നും ആരെയും പ്രത്യേകം ക്ഷണിക്കേണ്ടതില്ലെന്നുമാണ് എംവി ഗോവിന്ദൻ പറഞ്ഞത്.
ALSO READ : CPM Seminar| ഇപി ജയരാജൻ സിപിഎം സെമിനാറിനില്ല, പങ്കെടുക്കുന്നത് ഡിവൈഎഫ്‌ഐ പരിപാടിയില്‍
നിലവിൽ ഡിവൈഎഫ്‌ഐ നിർമിച്ച നൽകിയ സ്‌നേഹ വീടിന്‍റെ താക്കോൽദാന ചടങ്ങിൽ പങ്കെടുക്കുന്നതിനായി തിരുവനന്തപുരത്താണ് ഇപി ജയരാജനുള്ളത്. എംവി ഗോവിന്ദന്‍ സംസ്ഥാന സെക്രട്ടറിയായ ശേഷം ഇപി ജയരാജൻ പാർട്ടി നേതൃത്വവുമായി അത്ര സ്വരചേർച്ചയിലല്ല. ചികിത്സാകാരണങ്ങൾ ചൂണ്ടിക്കാട്ടി പാർട്ടി യോഗങ്ങളിൽ നിന്നടക്കം ജയരാജൻ വിട്ടുനിൽക്കുകയാണ്.