നവകേരള സദസിൽ ലഭിച്ച പരാതികൾ വിവിഐപി പരാതികളായി പരിഗണിക്കും: മന്ത്രി കെ രാജൻ - വിവിഐപി പരാതികൾ
🎬 Watch Now: Feature Video
Published : Dec 27, 2023, 10:14 PM IST
|Updated : Dec 27, 2023, 10:49 PM IST
തിരുവനന്തപുരം: നവകേരള സദസിൽ ലഭിച്ച പരാതികൾ വിവിഐപി പരാതികളായി പരിഗണിച്ച് പരിശോധിക്കുമെന്ന് റവന്യു മന്ത്രി കെ രാജൻ പറഞ്ഞു. പ്രതീക്ഷിച്ചതിലേറെ പരാതികൾ വരുമ്പോൾ സ്വാഭാവികമായും കാലതാമസം വരുമെന്നും കെ രാജൻ മാധ്യമങ്ങളോട് പറഞ്ഞു. ലഭിച്ച ചില പരാതികൾ ജനങ്ങളുടെ പൊതു പ്രശ്‌നങ്ങളാണ്. ചിലത് നിയമങ്ങളിലും ചട്ടങ്ങളിൽ മാറ്റം വരുത്തേണ്ടതാണ്. ചിലത് മന്ത്രിസഭ തീരുമാനമെടുക്കേണ്ടതാണ്. പരാതികൾക്ക് സമയബന്ധിതമായി പരിഹാരം കാണും. ചീഫ് സെക്രട്ടറി തന്നെ ഓരോ ഘട്ടത്തിലും പരാതികളുടെ സ്ഥിതിയും സ്വഭാവം അറിയാൻ വേണ്ടിയുള്ള ശ്രമം നടത്തി വരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആദ്യഘട്ടം പരാതികൾ ഓൺലൈനായി രജിസ്റ്റർ ചെയ്യുക എന്നതായിരുന്നു. അത് എല്ലാ ജില്ലകളിലും കഴിഞ്ഞു. രണ്ടാമത് അതാത് ജില്ലകളിൽ തന്നെ പരിഹാരം കണ്ടുകൊണ്ട് ജില്ലാ ഭരണകൂടം തന്നെ ബന്ധപ്പെട്ട വകുപ്പുകളെ ഏൽപ്പിക്കുക എന്നതായിരുന്നു. അത് പൂർത്തിയായെന്നും അദ്ദേഹം അറിയിച്ചു. വകുപ്പുകളിൽ ലഭ്യമാകുന്ന പരാതികളിൽ ജില്ലയ്ക്ക് അകത്ത് നടക്കേണ്ടതാണെങ്കിൽ 30 ദിവസത്തിനകവും സംസ്ഥാന കേന്ദ്രത്തിന് അകത്താണെങ്കിൽ 45 ദിവസത്തിനകത്തും പരിഹാരം കാണുകയെന്ന അജണ്ട വെച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.