K N Balagopal About Midday Meal Project ഉച്ചഭക്ഷണത്തിന് അര്‍ഹമായ തുക കേന്ദ്രം നല്‍കുന്നില്ല, സാങ്കേതികത്വം പറഞ്ഞ് പണം മൂടുന്നു; കെ എന്‍ ബാലഗോപാല്‍

🎬 Watch Now: Feature Video

thumbnail

കൊല്ലം: ഉച്ചഭക്ഷണ വിഷയത്തിൽ കേന്ദ്രം അർഹമായ തുക നൽകുന്നില്ലെന്ന് ധനകാര്യ മന്ത്രി (Finance Minister) കെ എൻ ബാലഗോപാൽ (K N Balagopal). പദ്ധതിയുടെ സംസ്ഥാന വിഹിതം കേരളം നൽകി. സാങ്കേതികത്വം പറഞ്ഞ് കേന്ദ്രം ഈ പണം മുടക്കുന്നതായും കെ എൻ ബാലഗോപാൽ പറഞ്ഞു. പല മേഖലകളിലും കേന്ദ്രം സംസ്ഥാനത്തിന് പണം നൽകാതെ ശ്വാസം മുട്ടിക്കുന്നു. ഏറ്റവും കൂടുതൽ കേന്ദ്രം പണം കിട്ടാനുള്ള ഒരു സംസ്ഥാനം കേരളമാണ്. സംസ്ഥാനം ഒരു പദ്ധതിയുടെ പണവും വെട്ടികുറച്ചിട്ടില്ലെന്നും കെ എന്‍ ബാലഗോപാല്‍ വ്യക്തമാക്കി. യുഡിഎഫ് എം പിമാർക്ക് എതിരെയും ധനമന്ത്രി ആരോപണമുന്നയിച്ചു. യുഡിഎഫ് എംപിമാർ ആർക്കു വേണ്ടിയാണ് പ്രവർത്തിക്കുന്നതെന്ന് വ്യക്തമാക്കണം. യുഡിഎഫ് എംപിമാർ കേരളത്തിന് വേണ്ടി കേന്ദ്ര സർക്കാരിൽ സമ്മർദം ചെലുത്തണം. എംപിമാർ പാർലമെന്‍റില്‍ വിഷയം ഉന്നയിക്കണം. മാധ്യമങ്ങളുടെ സഹായവും ഇക്കാര്യത്തിൽ ആവശ്യമുണ്ടെന്നും ധനമന്ത്രി കൊല്ലത്ത് പ്രതികരിച്ചു. അതേസമയം, സംസ്ഥാനത്തെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 4000 രൂപ ഓണക്കാലത്ത് ബോണസ് പ്രഖ്യാപിച്ചിരുന്നു. ധനമന്ത്രി കെ.എന്‍ ബാലഗോപാലിന്‍റെ ഓഫിസായിരുന്നു ഇക്കാര്യം അറിയിച്ചത്. ബോണസിന് അര്‍ഹത ഇല്ലാത്തവര്‍ക്ക് ഉത്സവബത്തയായി 2,750 രൂപയും നല്‍കും. സര്‍വീസ് പെന്‍ഷന്‍കാര്‍ക്കും പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പ്രകാരം വിരമിച്ച ജീവനക്കാര്‍ക്കും പ്രത്യേക ഉത്സവബത്തയായി 1,000 രൂപ നല്‍കും. സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ഓണം അഡ്വാന്‍സായി 20,000 രൂപ അനുവദിക്കും. പാര്‍ട്ട് ടൈം - കണ്ടിന്‍ജന്‍റ് ഉള്‍പ്പെടെയുള്ള മറ്റു ജീവനക്കാര്‍ക്ക് അഡ്വാന്‍സ് 6,000 രൂപയായി നല്‍കുമെന്നും അദ്ദേഹം അറിയിച്ചിരുന്നു. 

ABOUT THE AUTHOR

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.