കാസർകോട് : പുതുതലമുറക്ക് പാഠപുസ്‌തകമാകുന്ന കാസർകോടിന്‍റെ പുതിയ കലക്‌ടർ കെ ഇമ്പശേഖർ ചുമതലയേറ്റു. ഇന്ന് രാവിലെ പത്തോടെയാണ് സപ്‌തഭാഷ സംഗമ ഭൂമിയുടെ 25-ാമത് കലക്‌ടറായി ഇമ്പശേഖർ ചുമതലയേറ്റത്. അദ്ദേഹത്തിന്‍റെ കുടുംബവും അദ്ദേഹത്തിനൊപ്പം കാസർകോട് എത്തിയിരുന്നു.
തമിഴ്‌നാട് നീലഗിരിയിലെ പന്തല്ലൂർ പടച്ചേരിയിലെ തേയിലക്കൊളുന്ത് നുള്ളിയ ബാല്യത്തിൽ നിന്നാണ് കെ ഇമ്പശേഖർ (35) കാസർകോടിന്‍റെ കലക്‌ടറാകുന്നത്. ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദ് ജല അതോറിറ്റി എംഡിയായി പോയ ഒഴിവിലാണ് ഇമ്പശേഖർ ചുമതലയേറ്റത്. രജിസ്‌ട്രേഷൻ ഐജിയായിരുന്ന ഇമ്പശേഖർ കോഴിക്കോട്, ഫോർട്ടുകൊച്ചി, തിരുവനന്തപുരം സബ് കലക്‌ടറുമായിരുന്നു.
ഇമ്പശേഖറിന്‍റെ പഠനം : ശ്രീലങ്കയിലെ ആഭ്യന്തര യുദ്ധത്തെ തുടർന്ന് സർവതും കെട്ടിപ്പെറുക്കി നീലഗിരി കുന്നുകളിലെ തേയില തോട്ടങ്ങളിലെത്തിയവരാണ് ഇദ്ദേഹത്തിന്‍റെ മാതാപിതാക്കൾ. തയ്യൽ തൊഴിലാളിയായ കാളി മുത്തുവിന്‍റെയും തോട്ടം തൊഴിലാളിയായ ഭൂവതിയുടെയും മകനാണ് അദ്ദേഹം. നീലഗിരി പൊടച്ചേരി ഗ്രാമത്തിലാണ് ഇദ്ദേഹത്തിന്‍റെ കുടുംബം താമസിക്കുന്നത്. നീലഗിരി, ഗൂഡല്ലൂർ സർക്കാർ സ്‌കൂളിലാണ് ഇമ്പശേഖറിന്‍റെ പഠന തുടക്കം. പിന്നീട് കോയമ്പത്തൂർ കാർഷിക കോളേജിൽ നിന്ന് ബിരുദം.
also read : എസ്‌എസ്‌എല്‍സി ഫലം: 99.70 ശതമാനം വിജയം, എല്ലാ വിഷയത്തിലും എ പ്ലസ് നേടിയത് 68,604 കുട്ടികള്‍
തുടർന്ന് ഹൈദരാബാദിൽ നിന്ന് അഗ്രികൾച്ചർ ഇക്കണോമിക്‌സിൽ എംഎസ്‌സി ബിരുദം. ശേഷം ഇന്ത്യൻ അഗ്രികൾച്ചറൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ ശാസ്‌ത്രജ്‌ഞനായി. സിവിൽ സർവീസിൽ ആദ്യം ഇന്ത്യൻ ഫോറസ്‌റ്റ് സർവീസിലായിരുന്നു. ശാരീരിക അളവിൽ യോഗ്യത നേടാത്തതിനാൽ നിയമനം നടന്നില്ല.
പിന്തിരിയാതെ പിന്നീട് നടത്തിയ പരിശ്രമത്തിലാണ് 439 -ാം റാങ്കോടെ ഐഎഎസ് പദവിയിലേക്ക് എത്തിയത്. ദുരിതം നിറഞ്ഞ കുട്ടിക്കാലത്ത് നിന്ന് പൊരുതി മുന്നേറിയാണ് ഇമ്പശേഖർ കലക്‌ടർ പദവിയിലെത്തുന്നത്.
also read : കാട്ടുപോത്തിന്‍റെ ആക്രമണത്തിൽ രണ്ടുപേർ കൊല്ലപ്പെട്ട സംഭവം: ക്ഷുഭിതരായ നാട്ടുകാർ വാഹനങ്ങൾ തടഞ്ഞു, പ്രദേശത്ത് സംഘർഷാവസ്ഥ
കൃഷിയെ സ്നേഹിച്ച ഇമ്പശേഖർ : കൃഷിയെയും മണ്ണിനെയും സ്‌നേഹിച്ചിരുന്ന വ്യക്തിയായിരുന്നു ഇമ്പശേഖർ. കൃഷിയിൽ ബിരുദാനന്തരബിരുദം പൂർത്തിയാക്കിയ ശേഷം തന്‍റെ സ്വപ്‌നമായ സിവിൽ സർവീസ് പിന്തുടരുന്നതിനിടെ ഇന്ത്യൻ കൗൺസിൽ ഫോർ അഗ്രിക്കൾച്ചറൽ റിസർച്ചിലെ ശാസ്‌ത്രജ്ഞനായും ഇദ്ദേഹം തിളങ്ങിയിട്ടുണ്ട്. ചെറുപ്പം മുതൽ തന്നെ രാപ്പകൽ അധ്വാനിക്കുന്ന മാതാപിതാക്കളെ കണ്ടുവളർന്ന ഇദ്ദേഹത്തിന് ഉത്തരവാദിത്തമുള്ള ജോലിക്കൊപ്പം സിവിൽ സർവീസ് എന്ന കടമ്പ കടക്കാനുള്ള പഠനവും വലിയ ഭാരമായി തോന്നിയില്ല.
ആഗ്രഹം സഫലീകരിക്കുന്നതിന് കഠിനാധ്വാനം ചെയ്യാൻ ഇദ്ദേഹം തയ്യാറായിരുന്നു. ഇതിന്‍റെ ആദ്യ ഫലമായി 2013 ൽ ഐ എഫ് എസ് കിട്ടി. ശ്രമം തുടർന്ന ഇമ്പശേഖർ 2014 ൽ ഐ എ എസ് കരസ്ഥമാക്കി.
also read : ചിന്നക്കനാലിൽ തട്ടുകട നടത്തുന്ന കുടുംബത്തിന് നേരെ ഗുണ്ട ആക്രമണം നടന്നതായി പരാതി; പെൺകുട്ടികളെ ഉൾപ്പടെ ഏഴംഗ സംഘം ആക്രമിച്ചു