'മതനിരപേക്ഷതയെ ദുര്‍ബലപ്പെടുത്തുന്നത് അംഗീകരിക്കാനാവില്ല, മതേതരത്വം കാത്ത് സൂക്ഷിക്കണം': ജോസ് കെ മാണി - കേരള കോണ്‍ഗ്രസ്
🎬 Watch Now: Feature Video
തിരുവനന്തപുരം: കേരളത്തിൻ്റെ മതനിരപേക്ഷതയെ ദുർബലപ്പെടുത്തുന്ന കാര്യങ്ങള്‍ അംഗീകരിക്കാൻ കഴിയില്ലെന്ന് ജോസ് കെ.മാണി എം.പി. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. നാടകമായാലും സിനിമയായാലും പ്രസംഗമായാലും ലേഖനമായാലും മതനിരപേക്ഷതയെ ബാധിക്കുന്ന രീതിയിലാകാൻ പാടില്ലെന്നും ജോസ് കെ മാണി പറഞ്ഞു.
കക്കുകളി നാടകത്തിന്‍റെ കാര്യത്തിലും കേരള സ്റ്റോറി സിനിമയുടെ കാര്യത്തിലും ഇത് തന്നെയാണ് കേരള കോൺഗ്രസിന്‍റെ നിലപാട്. മതേതരത്വം കാത്ത് സൂക്ഷിക്കണം. അതിൽ ഒരു നീക്കുപോക്കിനും തയാറല്ലെന്നും ജോസ് കെ മാണി പറഞ്ഞു. കക്കുകളി നാടകം നിരോധിക്കണമെന്ന ക്രൈസ്‌തവ സഭയുടെ ആവശ്യം സർക്കാറിന്‍റെ മുന്നിലുണ്ട്. അക്കാര്യത്തിലും കേരള കോൺഗ്രസിന്‍റെ നിലപാട് ഇതുതന്നെയാണെന്നും ജോസ് കെ.മാണി പറഞ്ഞു.
ബാര്‍ കോഴക്കേസിനെ കുറിച്ചും പ്രതികരണം: ബാർകോഴ കേസിൽ പരാതിക്കാരൻ പറഞ്ഞ കാര്യങ്ങളാണ് സിബിഐ സത്യവാങ്മൂലത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. പുതിയതായി കണ്ടെത്തിയ വിവരങ്ങളല്ല. ജുഡീഷ്യൽ നടപടിക്രമങ്ങളുടെ ഭാഗമായാണ് ഇത് സിബിഐ ഉൾപ്പെടുത്തിയത്.
അക്കാര്യത്തിൽ എന്തുവേണമെന്ന് കോടതിയാണ് തീരുമാനിക്കേണ്ടത്. ബാർകോഴ കേസില്‍ യാതൊരുവിധ വസ്‌തുതയും ഇല്ലെന്ന് നേരത്തെ തന്നെ വ്യക്തമായതാണെന്നും ജോസ് കെ.മാണി പ്രതികരിച്ചു.
also read: ഹോട്ടല്‍ മുതൽ പലചരക്ക് കട വരെ.. ആദ്യം തൊട്ടതെല്ലാം പിഴച്ചു: ഇത് ദാമോദരന്‍റെ വല്ലാത്തൊരു വിജയകഥ