കേരളത്തിന് എന്ത് നൽകി, മോദി ഗ്യാരണ്ടി പാഴ്‌വാക്ക് : ജോസ് കെ മാണി

By ETV Bharat Kerala Team

Published : Jan 5, 2024, 8:19 PM IST

Updated : Jan 5, 2024, 8:32 PM IST

thumbnail

കോട്ടയം : കേരളത്തിന് എന്ത് ഗ്യാരണ്ടിയാണ് മോദി നൽകിയതെന്നും മോദി ഗ്യാരണ്ടി വെറും പാഴ്‌വാക്കാണെന്നും ജോസ് കെ മാണി എംപി പറഞ്ഞു (Jose K Mani against PM Modi's guarantees). കേരളത്തിൽ ഗവർണറെ ഉപയോഗിച്ച് ഭരണഘടന സ്‌തംഭനത്തിന് കേന്ദ്രം ശ്രമിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. കോട്ടയത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ജോസ് കെ മാണി. കേരളത്തിൽ ബിജെപിക്ക് ഒരു സീറ്റും പ്രതീക്ഷയില്ല. രാഷ്ട്രീയ നേട്ടമില്ലാത്തതിനാൽ കേന്ദ്ര സർക്കാർ കേരളത്തെ സാമ്പത്തികമായി ശ്വാസം മുട്ടിക്കുകയാണ്. കേന്ദ്ര നിലപാടിനെ ആശ്രയിച്ചാണ് റബർ വില നിർണയം. കേരളത്തിന് സഹായകരമാകുമെന്നതിനാൽ നയത്തിൽ മാറ്റം വരുത്താൻ കേന്ദ്രം തയ്യാറാകുന്നില്ലെന്നും ജോസ് കെ മാണി പറഞ്ഞു. സജി ചെറിയാൻ്റ പരാമർശവുമായി ബന്ധപ്പെട്ട വിഷയത്തിൽ കേരള കോൺഗ്രസ് ഇടപെട്ട് കൃത്യമായ പ്രതികരണം നടത്തിയിട്ടുണ്ട്. പ്രയോഗം തിരുത്താൻ നടപടി വേണമെന്ന് മുന്നണിയെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേരള കോൺഗ്രസ് എല്ലാ സഭകളുമായും നല്ല ബന്ധത്തിലാണെന്നും പാർലമെന്‍റ് തെരഞ്ഞെടുപ്പിൽ കേരള കോൺഗ്രസിന് അധിക സീറ്റിന് അർഹതയുണ്ടെന്നും ജോസ് കെ മാണി പറഞ്ഞു. മൂന്ന് സീറ്റുകൾ വരെ ലഭിക്കാൻ യോഗ്യതയുണ്ട് എന്നും അദ്ദേഹം പറഞ്ഞു. 

Last Updated : Jan 5, 2024, 8:32 PM IST

ABOUT THE AUTHOR

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.