Jose K Mani About Puthupally Bypoll പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസിന്‍റെ വോട്ടുകള്‍ കുറഞ്ഞിട്ടില്ല; ജോസ് കെ മാണി - കോട്ടയം

🎬 Watch Now: Feature Video

thumbnail

By ETV Bharat Kerala Team

Published : Sep 11, 2023, 6:44 PM IST

കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ (Puthupally bypoll) കേരള കോൺഗ്രസിന്‍റെ (Kerala congress) വോട്ടുകൾ കുറഞ്ഞിട്ടില്ലെന്ന് ജോസ് കെ മാണി (Jose k mani) എംപി. വോട്ട് കുറഞ്ഞുവെന്ന അഭിപ്രായം മുന്നണിയിൽ ഉണ്ടായിട്ടില്ല. പാർട്ടി ഇതു സംബന്ധിച്ച് പ്രാഥമിക അവലോകനം നടത്തിയെന്നും രാഷ്ട്രീയ വോട്ടുകൾ എല്ലാം എൽഡിഎഫിന് കിട്ടിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഉമ്മൻ ചാണ്ടി ഫാക്‌ടർ പുതുപ്പള്ളിയിൽ പ്രധാന ഘടകമായിരുന്നു. എൽഡിഎഫിന് ലഭിച്ചേക്കാവുന്ന ചില വോട്ടുകൾ പ്രത്യേക സാഹചര്യത്തിൽ യുഡിഎഫിനു കിട്ടി. ഭരണവിരുദ്ധ വികാരമില്ലായെന്നും യുഡിഎഫിലേയ്‌ക്കില്ല എന്നതും കേരള കോണ്‍ഗ്രസിന്‍റെ ഉറച്ച നിലപാടാണെന്നും ജോസ് കെ മാണി വ്യക്തമാക്കി. അതേസമയം, പുതുപ്പള്ളി നിയമസഭ മണ്ഡലത്തിൽ നിന്നുള്ള എംഎല്‍എ ആയി ചാണ്ടി ഉമ്മൻ സത്യപ്രതിജ്ഞ ചെയ്‌തു (Chandy Oommen sworn in as Puthuppally MLA). രാവിലെ 10ന് ചോദ്യോത്തരവേള അവസാനിച്ച ഉടനെയായിരുന്നു സത്യപ്രതിജ്ഞ. നിയമസഭ സെക്രട്ടറി എംഎം ബഷീർ പേരു വിളിച്ചതിനു പിന്നാലെ നിയമസഭ നടുത്തളത്തിൽ എത്തി സത്യപ്രതിജ്ഞ ചെയ്‌ത് ചാണ്ടി ഉമ്മൻ ചുമതല ഏറ്റെടുക്കുകയായിരുന്നു. 

ABOUT THE AUTHOR

...view details

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.