Jeep Rammed Into Bakery : വയനാട്ടിൽ ബേക്കറിയിലേക്ക് ജീപ്പ് ഇടിച്ചുകയറി ; 58കാരന് പരിക്ക് - അതിഥി തൊഴിലാളി സ്‌റ്റാര്‍ട്ട് ചെയ്‌തപ്പോൾ അപകടം
🎬 Watch Now: Feature Video
Published : Sep 17, 2023, 2:20 PM IST
വയനാട്:കല്‍പ്പറ്റ-പിണങ്ങോട് റോഡിലെ മലബാര്‍ ബേക്കറിയിലേക്ക് ജീപ്പ് ഇടിച്ചുകയറിയുണ്ടായ അപകടത്തില്‍ ഒരാള്‍ക്ക് പരിക്ക്. കല്‍പ്പറ്റ പുഴമുടി സ്വദേശി കൃഷ്‌ണന്‍കുട്ടി (58) ക്കാണ് പരിക്കേറ്റത്. ബേക്കറിയില്‍ സാധനം വാങ്ങുന്നതിനിടെയായിരുന്നു അപകടം (Jeep Rammed Into Bakery). കാലിന് സാരമായി പരിക്കേറ്റ ഇദ്ദേഹത്തെ കല്‍പ്പറ്റ ലിയോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കോണ്‍ട്രാക്‌ടറുടെ കമ്പനിയില്‍ ഫ്‌ളോറിംഗ് ജോലികള്‍ ചെയ്തുവരുന്നവരുടേതായിരുന്നു വാഹനം. കല്‍പ്പറ്റ ഭാഗത്ത് ജോലി കഴിഞ്ഞ് മടങ്ങവെ റോഡരികില്‍ ജീപ്പ് നിര്‍ത്തിയ ശേഷം ഡ്രൈവര്‍ പുറത്തിറങ്ങി. ഈ സമയം വാഹനത്തിലുണ്ടായിരുന്ന അതിഥി തൊഴിലാളി സ്‌റ്റാര്‍ട്ട് ചെയ്‌തപ്പോള്‍ നിയന്ത്രണം വിടുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. അതേസമയം പത്തനംതിട്ട എംസി റോഡിൽ കുളനട മാന്തുകയിൽ നിർത്തിയിട്ടിരുന്ന തടി ലോറിയിൽ സ്‌കൂട്ടർ ഇടിച്ചുകയറി രണ്ട് യുവാക്കൾ മരിച്ചു (Two Youths Died in Accident At Kulanada). ശനിയാഴ്‌ച രാത്രി 11.30 ഓടെ കുളനട മാന്തുക ഗ്ലോബ് ജംഗ്ഷന് സമീപത്തായിരുന്നു അപകടം.മുളക്കുഴ കാരയ്ക്കാട് പ്ലാവുനിൽക്കുന്നതിൽ മേലേതിൽ വിഷ്‌ണു (28), ചെങ്ങന്നൂർ ആല മാടമ്പുറത്ത് മോടിയിൽ വിശ്വജിത് (18) എന്നിവരാണ് മരിച്ചത്.