Janmashtami Shobhayathra: നഗരവീഥി കയ്യടക്കി ഉണ്ണിക്കണ്ണൻമാരും ഗോപികമാരും; ജന്മാഷ്‌ടമി ശോഭയാത്ര സമാപിച്ചു - തലസ്ഥാന നഗരവീഥി

🎬 Watch Now: Feature Video

thumbnail

By ETV Bharat Kerala Team

Published : Sep 6, 2023, 10:46 PM IST

തിരുവനന്തപുരം: തലസ്ഥാന നഗരവീഥിയിൽ മഞ്ഞ പട്ടുടുത്ത്, മയിൽപ്പീലി ചൂടി ഉണ്ണിക്കണ്ണന്മാരുടെയും ഗോപികമാരുടെയും ശോഭയാത്ര. ശ്രീകൃഷ്‌ണ ജയന്തിയോടനുബന്ധിച്ച് (SreeKrishna Jayanti) ബാലഗോകുലത്തിന്‍റെ (Balagokulam) ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ശോഭയാത്രയിൽ (Shobhayathra) നിരവധി പേർ പങ്കെടുത്തു. ശോഭയാത്രയിൽ ഭജന സംഘങ്ങൾ, നിശ്ചല ദൃശ്യങ്ങൾ, ചെണ്ടമേളം, രാധാ ഗോപികമാർ, കുചേലന്മാർ, വിവിധ ദേവ സങ്കല്‍പങ്ങളുടെ വേഷം ധരിച്ച ബാലികാബാലന്മാരും ശോഭയാത്രയ്ക്ക് മിഴിവേകി. മ്യൂസിയം, മസ്‌കറ്റ് ഹോട്ടൽ, എൽഎംഎസ്, ബേക്കറി, ജനറൽ ആശുപത്രി, പ്രസ് ക്ലബ് തുടങ്ങി നഗരത്തിലെ 10 കേന്ദ്രങ്ങളിൽ ഒത്തുകൂടി ഉപശോഭ യാത്രയായി ഗണപതി ക്ഷേത്രത്തിന്‌ മുന്നിലാണ് ശോഭയാത്ര സംഗമിച്ചത്. 'അകലട്ടെ ലഹരി, ഉണരട്ടെ മൂല്യവും ബാല്യവും' എന്നതായിരുന്നു ഇത്തവണത്തെ ജന്മാഷ്‌ടമി (Janmashtami) സന്ദേശം. തലയിൽ കിരീടവും മയിൽപീലിയും ചൂടിയും കയ്യിൽ ഓടക്കുഴലുമായി പിച്ചവച്ച് നടന്ന ഉണ്ണിക്കണ്ണൻമാരും ഗോപികമാരും കൗതുക കാഴ്‌ചയായി. ശോഭയാത്ര പഴവങ്ങാടി ഗണപതി ക്ഷേത്രത്തിലാണ് സമാപിച്ചത്. ആറ്റുകാൽ ക്ഷേത്രം ട്രസ്‌റ്റ് വക അവൽ പൊതിയും ഉണ്ണിയപ്പവും പ്രസാദമായി വിതരണം ചെയ്‌തു. ശോഭയാത്രയ്ക്കിടെ സിഗ്നൽ തെറ്റിച്ച് കയറാൻ ശ്രമിച്ച യുവാവിനെ പൊലീസ് കസ്‌റ്റഡിയിലെടുത്തു. തിരുവല്ലം സ്വദേശി ഉണ്ണിയെയാണ് വഞ്ചിയൂർ പൊലീസ് കസ്‌റ്റഡിയിലെടുത്തത്. വഴിമാറി പോകാൻ ആവശ്യപ്പെട്ടപ്പോള്‍ ഇയാള്‍ പൊലീസുകാരെ ചീത്ത വിളിച്ചുവെന്ന് ആരോപിച്ചാണ് യുവാവിനെ കസ്‌റ്റഡിയിലെടുത്തത്.

ABOUT THE AUTHOR

...view details

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.