Puthuppally Byelection | നാമനിർദേശ പത്രിക സമർപ്പിച്ച് ജെയ്‌ക് സി തോമസ് ; വികസനം തന്നെ ചർച്ചാവിഷയമാക്കുമെന്ന് പ്രതികരണം - Jaick c thomas submitted nomination
🎬 Watch Now: Feature Video
കോട്ടയം : എൽ ഡി എഫ് സ്ഥാനാർഥി ജെയ്‌ക് സി തോമസ് പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രിക സമർപ്പിച്ചു. കോട്ടയം ആർഡിഒ വിനോദ് രാജ് മുമ്പാകെയാണ് ജെയ്‌ക് പത്രിക സമർപ്പിച്ചത്. മൂന്ന് സെറ്റ് പത്രികകളാണ് നല്‍കിയത്. സിപിഎം കോട്ടയം ജില്ല കമ്മിറ്റി ഓഫിസിൽ നിന്ന് നേതാക്കൾക്കും അണികൾക്കും ഒപ്പം പ്രകടനമായാണ് ജെയ്‌ക് താലൂക്ക് ഓഫിസിലേക്ക് എത്തിയത്. നേതാക്കളായ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ, എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ, മന്ത്രി വി.എൻ വാസവൻ എന്നിവർക്കൊപ്പം ആർഡിഒ ഓഫിസിലെത്തിയാണ് നാമനിർദേശ പത്രിക സമർപ്പിച്ചത്. കെട്ടിവയ്‌ക്കാനുള്ള തുക ഡിവെെഎഫ്‌ഐയാണ് ജെയ്‌ക് സി തോമസിന് കെെമാറിയത്. സിപിഎം കോട്ടയം ജില്ല സെക്രട്ടറി എ വി റസൽ, സി പി ഐ ജില്ല സെക്രട്ടറി അഡ്വ വി.ബി.ബിനു, കേരള കോൺഗ്രസ് (എം) കോട്ടയം ജില്ല പ്രസിഡൻ്റ് പ്രൊഫ. ലോപ്പസ് മാത്യു, എൻസിപി സംസ്ഥാന സംഘടന ജനറൽ സെക്രട്ടറി അഡ്വ കെ.ആർ രാജൻ എന്നിവരും ജെയ്‌ക്കിനൊപ്പം പത്രിക സമർപ്പണ വേളയിൽ ഉണ്ടായിരുന്നു. അടുത്ത മാസം അഞ്ചിനാണ് പുതുപ്പള്ളി മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ്.