S Somanath | 'നേട്ടങ്ങൾ ബോധപൂർവമായ പ്രവർത്തനത്തിന്‍റെ ഫലം'; എസ് സോമനാഥ്
🎬 Watch Now: Feature Video
പാലക്കാട്: നേട്ടങ്ങൾ ആകസ്‌മികമായി സംഭവിക്കുന്നതല്ല, അത് ബോധപൂർവമായ പ്രവർത്തനത്തിന്‍റെ ഫലമാണെന്ന് ഐഎസ്ആർഒ ചെയർമാനും, ബഹിരാകാശ വകുപ്പ് സെക്രട്ടറിയുമായ എസ് സോമനാഥ്. ശക്തമായ രാഷ്ട്രമെന്ന നിലയിൽ ഇന്ത്യയുടെ മുന്നേറ്റം ശാസ്ത്രത്തിന്‍റെയും സാങ്കേതിക വിദ്യയുടെയും സാധ്യതകൾ ഉപയോഗപ്പെടുത്തുന്നതിലാണ്
കൂടുതലായി ആശ്രയിക്കുന്നത് അദ്ദേഹം പറഞ്ഞു. പാലക്കാട് ഐഐടിയില്‍ സംഘടിപ്പിച്ച അഞ്ചാമത് ബിരുദദാന ചടങ്ങിലെ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
നേട്ടങ്ങൾ ആകസ്‌മികമായി സംഭവിക്കുന്നതല്ല, അത് ബോധപൂർവമായ പ്രവർത്തനത്തിന്‍റെ ഫലമാണ്. ശക്തമായ രാഷ്ട്രമെന്ന നിലയിൽ ഇന്ത്യയുടെ മുന്നേറ്റം ശാസ്ത്രത്തിന്‍റെയും സാങ്കേതിക വിദ്യയുടെയും സാധ്യതകൾ ഉപയോഗപ്പെടുത്തുന്നതിലാണ്
കൂടുതലായി ആശ്രയിക്കുന്നത്. ഒരു പുതിയ ഇന്ത്യ സൃഷ്‌ടിക്കുന്നതിന് ഗണ്യമായതും ആസൂത്രിതവുമായ ശ്രമങ്ങൾ ആവശ്യമാണെന്ന് എസ് സോമനാഥ് പറഞ്ഞു.
വിപുലമായ നവീകരണ സാധ്യതകളുള്ള മേഖലകൾ തിരിച്ചറിയുകയും പര്യവേക്ഷണം ചെയ്യുകയും ചെയ്യേണ്ടതിന്‍റെ ആവശ്യകതയും സമ്പൂർണ പ്രതിബദ്ധതയോടെ സ്വയം മത്സരിക്കേണ്ടതിന്‍റെ ആവശ്യകതയും ഊന്നിപ്പറഞ്ഞുകൊണ്ട് അദ്ദേഹം തന്‍റെ ജീവിതപാഠങ്ങൾ ബിരുദധാരികളുമായി പങ്കിട്ടു. വിദ്യാര്‍ഥികൾ തങ്ങളുടെ ജീവിതത്തിൽ വിജയം കൈവരിക്കുമ്പോൾ പിന്നിട്ട പാതകൾ മറക്കരുതെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.
അതേസമയം, പാലക്കാട് ഐഐടി അഞ്ചാമത് ബിരുദദാന ചടങ്ങ് നടത്തി. ഐഐടി കാമ്പസിലെ അഗോറ ഓഡിറ്റോറിയത്തിലാണ് ചടങ്ങ് സംഘടിപ്പിച്ചത്. എസ് സോമനാഥായിരുന്നു മുഖ്യാതിഥിയായി എത്തിയത്. ചടങ്ങിൽ 293 വിദ്യാര്‍ഥികൾക്ക് പിഎച്ച്ഡി, എംടെക്, എംഎസ്‌സി, എംഎസ്, ബിടെക് ബിരുദ സർട്ടിഫിക്കറ്റുകൾ നൽകി.
ഇതിൽ 18 ഡോക്‌ടറല്‍ ബിരുദങ്ങളാണ്.