റബ്ബർ ബോർഡ് വാണിജ്യമന്ത്രാലയത്തിന്‍റെ റബ്ബർ സ്‌റ്റാബായി അധഃപതിച്ചു: ഇൻഫാം - Rubber board

🎬 Watch Now: Feature Video

thumbnail

By

Published : Apr 21, 2023, 7:47 PM IST

കോട്ടയം: റബ്ബർ ബോർഡിനും കേന്ദ്ര സർക്കാരിനും എതിരെ കത്തോലിക്കാ സഭയുടെ കർഷക സംഘടനയായ ഇൻഫാം. കര്‍ഷകരെ സംരക്ഷിക്കുന്നതില്‍ റബര്‍ ബോര്‍ഡ് പരാജയമെന്ന് ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ അഡ്വ വി സി സെബാസ്റ്റ്യന്‍ പറഞ്ഞു. ആഭ്യന്തരവിപണിയിലെ വിലയിടിച്ച് വ്യവസായികള്‍ക്ക് അസംസ്‌കൃത റബ്ബര്‍ എത്തിക്കുന്ന കര്‍ഷകദ്രോഹ സമീപനമാണ് കേന്ദ്ര സർക്കാരിനുള്ളത്. റബ്ബർ ബോർഡ് വാണിജ്യമന്ത്രാലയത്തിന്‍റെ റബ്ബർ സ്‌റ്റാബായി അധഃപതിച്ചു.

also read: 'കേരള കോണ്‍ഗ്രസ് സ്വന്തം ശവക്കുഴി തീര്‍ക്കുന്നു' ; റബ്ബര്‍ വിലയിടിവ് മുന്‍നിര്‍ത്തി ആഞ്ഞടിച്ച് കെ സുധാകരന്‍

കേന്ദ്രസര്‍ക്കാരിന് ആത്മാര്‍ഥത ഉണ്ടെങ്കിൽ റബ്ബർ കർഷകരെ സഹായിക്കുന്ന ഇടപെടൽ ഉണ്ടാവണം. റബർ ബോർഡിൻ്റെ പ്ലാറ്റിനം ജൂബിലിയാഘോത്തിൽ ഒന്നും പ്രഖ്യാപിക്കാതെ ബോർഡും സർക്കാരും കർഷകരെ നിരാശരാക്കി. റബർ ബോർഡ് പ്രവർത്തിക്കുന്നത് വ്യവസായികൾക്കുവേണ്ടിയാണ്.

കോമ്പൗണ്ടിങ് റബറിൻ്റെ ഇറക്കുമതി വർധിപ്പിച്ചതിൻ്റെ ഗുണം കർഷകർക്ക് ലഭിക്കില്ല. ഇതിൻ്റെ പേരിൽ കർഷകരെ കേന്ദ്ര സർക്കാർ കബളിപ്പിക്കുകയാണെന്നും അഡ്വ വി സി സെബാസ്റ്റ്യന്‍ പറഞ്ഞു. 

also read: 'വിളിച്ചതില്‍ ഏറെ സന്തോഷം'; മുതിര്‍ന്ന ബിജെപി നേതാവ് ഈശ്വരപ്പയെ ഫോണില്‍ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.