Wheelchair yoga | വീൽ ചെയറിൽ യോഗ, സ്വാശ്രയ സന്ദേശം നൽകി ഇന്ത്യൻ വീൽചെയർ ക്രിക്കറ്റ് ടീം - Wheelchair yoga in Raipur
🎬 Watch Now: Feature Video
റായ്‌പൂർ : ഛത്തീസ്‌ഗഡിൽ ഇന്ത്യൻ വീൽചെയർ ക്രിക്കറ്റ് ടീമിലെ കളിക്കാർ ഒൻപതാമത് അന്താരാഷ്‌ട്ര യോഗ ദിനം ആഘോഷിച്ചു. റായ്‌പൂരിലെ ജോറ മൈതാനിയിലാണ് യോഗ ദിന ആഘോഷം നടന്നത്. പ്രായഭേദമന്യേ നിരവധി സംസ്ഥനങ്ങളിൽ നിന്നുള്ളവർ പങ്കെടുത്ത ചടങ്ങിൽ വീൽചെയറിലെ താരങ്ങൾ പ്രചോദനമായി.
യോഗ ദിനത്തിൽ ഇന്ത്യൻ വീൽചെയർ ക്രിക്കറ്റ് ടീമിലെ എല്ലാ അംഗങ്ങളും യോഗ ചെയ്യാൻ എത്തിയിരുന്നു. വീൽചെയറിൽ ഇരുന്ന് യോഗ ചെയ്‌താണ് താരങ്ങൾ ഏവരുടെയും ശ്രദ്ധ ആകർഷിച്ചത്. ഛത്തീസ്‌ഗഡ്, മഹാരാഷ്‌ട്ര, ഗുജറാത്ത്, യുപി, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിൽ നിന്നുള്ള താരങ്ങളും പങ്കെടുത്തിരുന്നു. ഫിറ്റ്നസ് നിലനിർത്താൻ ക്രിക്കറ്റിനൊപ്പം യോഗ പോലുള്ള ശാരീരിക വ്യായാമങ്ങളും ചെയ്യാറുണ്ടെന്ന് ക്രിക്കറ്റ് താരങ്ങൾ പറഞ്ഞു.
ഈ ടീമിൽ ഉള്ള എല്ലാ അംഗങ്ങളും സർക്കാർ മേഖലകളിൽ ജോലി ചെയ്യുന്നവരാണ്. യോഗയിൽ പങ്കെടുത്ത മുഴുവൻ ആളുകൾക്കും സ്വാശ്രയ സന്ദേശം നൽകിയാണ് സംഘം മടങ്ങിയത്. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ഇന്ന് യോഗ ദിനം ആചരിച്ചിരുന്നു.