ഇടുക്കിയിൽ തോരാ മഴ; പാംബ്ല, കല്ലാർകുട്ടി അണക്കെട്ടുകളുടെ ഷട്ടർ ഉയർത്തി, ജാഗ്രത നിർദേശം - പാംബ്ല കല്ലാർകുട്ടി അണക്കെട്ട്

🎬 Watch Now: Feature Video

thumbnail

By

Published : Jul 5, 2023, 11:04 AM IST

ഇടുക്കി : ഇടുക്കിയിൽ മഴ ശക്തമായി തുടരുന്നു. മഴ തോരാത്ത സാഹചര്യത്തിൽ ജില്ലയിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം സംസ്ഥാനത്ത് ഏറ്റവുമധികം മഴ ലഭിച്ചത് പീരുമേട് താലൂക്കിലായിരുന്നു. രണ്ട് ദിവസങ്ങളിലായി പീരുമേട്ടിൽ 314 എംഎം മഴയാണ് ലഭിച്ചത്. ഇടുക്കി, മൂന്നാർ മേഖലകളിൽ 111 എം എം മഴ ലഭിച്ചു.

മലയോര മേഖലയിൽ രാത്രികാല യാത്ര നിരോധനം തുടരുന്നുണ്ട്. കൂടാതെ മഴ വർധിക്കുന്ന സാഹചര്യത്തിൽ ജില്ലയിലെ എല്ലാ താലൂക്കുകളിലും കണ്‍ട്രോൾ റൂമുകളും തുറന്നു. അതേസമയം അണക്കെട്ടുകളിലേയ്ക്കുള്ള നീരൊഴുക്ക് വർധിച്ചിട്ടുണ്ട്. ഇതിന്‍റെ ഭാഗമായി പാംബ്ല, കല്ലാർകുട്ടി അണക്കെട്ടുകളുടെ ഷട്ടർ ഉയർത്തിയിട്ടുണ്ട്.

ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്നും മുതിരപ്പുഴയാർ, പെരിയാർ എന്നീ നദികളുടെ ഇരു കരകളിലുമുള്ളവർ ജാഗ്രത പാലിക്കണമെന്നും ജില്ല ഭരണകൂടം അറിയിച്ചു. അണക്കെട്ടുകളുടെ വൃഷ്‌ടി പ്രദേശങ്ങളിൽ കാലവർഷത്തിന്‍റെ ഭാഗമായി തുടർച്ചയായി മഴ പെയ്യുന്നതിനാലും ഡാമിലെ ജലനിരപ്പ് റെഡ് അലർട്ട് ലെവലിൽ എത്തിയതിനാലും, ജലനിരപ്പ് ഉയരുന്നതിനാലുമാണ് ഇരു ഡാമുകളുടെയും ഷട്ടറുകൾ ഉയർത്തിയത്.

കല്ലാർകുട്ടി ഡാമിന്‍റെ ഷട്ടറുകൾ ആവശ്യാനുസരണം ഉയർത്തി 300 ക്യുമെക്‌സ് വരെ ജലമാണ് തുറന്നു വിടുന്നത്. പാംബ്ല ഡാമിന്‍റെ ഷട്ടറുകൾ ആവശ്യാനുസരണം തുറന്ന് 500 ക്യമെക്‌സ്‌ വരെ വെള്ളം പുറത്തേക്ക് ഒഴുക്കും. പാംബ്ല ഡാമിലെ ജലനിരപ്പ് റെഡ് അലർട്ട് ലെവൽ ആയ 252 അടിയും കല്ലാർകുട്ടി ഡാമിലെ ജലനിരപ്പ് റെഡ് അലർട്ട് 455 അടിയും എത്തിയ സാഹചര്യത്തിലാണ് ഷട്ടറുകൾ ഉയർത്തിയത്.

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.