High Altitude Stadium | 'ഇനി കളികള്‍ വേറെ ലെവല്‍..! '; കായിക പ്രതിഭകള്‍ക്ക് പുത്തന്‍ ഉണര്‍വേകാന്‍ നെടുങ്കണ്ടത്ത് സ്‌റ്റേഡിയം - ഇടുക്കി
🎬 Watch Now: Feature Video
ഇടുക്കി: കായിക കേരളത്തിന് നിരവധി പ്രതിഭകളെ സമ്മാനിച്ച ജില്ലയാണ് ഇടുക്കി. ഇതിനൊപ്പം തന്നെ പരിശീലന സൗകര്യങ്ങളുടെ അപര്യാപ്‌തത മൂലം പാതിവഴിയിൽ കാലിടറിയ താരങ്ങളും ഒട്ടനവധിയാണ്. എന്നാൽ, ഇനി കഥ മാറും... അന്താരാഷ്ട്ര നിലവാരമുള്ള പരിശീലനത്തിനാണ് ഇടുക്കി നെടുങ്കണ്ടത് കളമൊരുങ്ങുന്നത്. നെടുങ്കണ്ടം ഹൈ ആൾട്ടിറ്റ്യൂഡ് സ്‌റ്റേഡിയത്തിന്‍റെ വിശേഷങ്ങളിലേക്ക് കടന്നാല്‍ 400 മീറ്റർ സിന്തറ്റിക് ട്രാക്, ഫുട്‌ബോൾ ഗ്രൗണ്ട്, ഇതോടൊപ്പം പച്ചടിയിൽ ഇൻഡോർ ഗെയ്‌മുകൾക്കായി ഇൻഡോർ സ്‌റ്റേഡിയം എന്നിവയാണ്. ഇതിലൂടെ ഉയരുന്നത് കായിക കേരളത്തിന്‍റെ പുതിയ പ്രതീക്ഷകള്‍ കൂടിയാണ്. 14 കോടി രൂപയോളം മുതൽ മുടക്കിൽ ഒരുക്കുന്ന ഹൈ ആൾറ്റിറ്റ്യൂഡ് സ്‌റ്റേഡിയം ഒന്നര മാസത്തിനുള്ളിൽ പൂർണമായും പ്രവർത്തന സജ്ജമാകും. ഇതോടെ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർക്ക് ഹൈ ആൾട്ടിറ്റ്യൂഡ് സ്‌റ്റേഡിയത്തിൽ പരിശീലനത്തിന് അവസരമൊരുങ്ങും. നെടുങ്കണ്ടത്തിന് സമീപം പച്ചടിയിൽ 45 കോടിയോളം രൂപ മുതൽ മുടക്കിലാണ് ഇൻഡോർ സ്‌റ്റേഡിയം ഒരുക്കുന്നത്. വിവിധ ഇൻഡോർ കായിക ഇനങ്ങൾക് അനുയോജ്യമായ രീതിയിൽ മൾട്ടിപർപസ് സ്‌റ്റേഡിയമായാണ് ഇത് ഒരുക്കുന്നത്. ഒന്നര വർഷത്തിനുള്ളിൽ നിർമാണം പൂർത്തിയാകുമെന്നാണ് പ്രതീക്ഷ. ഇരു സ്‌റ്റേഡിയങ്ങളും പൂർത്തിയാവുന്നതോടെ കായിക പരിശീലനത്തിനുള്ള മികച്ച സൗകര്യങ്ങൾ നെടുങ്കണ്ടത് ഒരുങ്ങും. ഒപ്പം ചാമ്പൻഷ്യൻഷിപ്പുകൾക്കുള്ള വേദിയായും ഇവിടം മാറും.