I C Balakrishnan verbally abused N D Appachan ഡിസിസി പ്രസിഡന്‍റിനെ അസഭ്യം പറഞ്ഞ് എംഎൽഎ; വയനാട് കോണ്‍ഗ്രസിൽ തർക്കം രൂക്ഷം - കെപിസിസി
🎬 Watch Now: Feature Video
Published : Aug 30, 2023, 1:47 PM IST
വയനാട് : സുൽത്താൻ ബത്തേരി എംഎല്‍എയും മുന്‍ ഡിസിസി പ്രസിഡന്‍റുമായ ഐസി ബാലകൃഷ്‌ണന്‍ (I C Balakrishnan) നിലവിലെ ഡിസിസി പ്രസിഡന്‍റും മുന്‍ എംഎല്‍എയുമായ എന്‍ഡി അപ്പച്ചനെ (N D Appachan) ഫോണില്‍ വിളിച്ച് സംസാരിക്കുന്നതിനിടെ അസഭ്യം പറയുന്നതിന്‍റെ ഫോണ്‍ കോള്‍ റെക്കോഡ് പുറത്ത് (I C Balakrishnan verbally abused ND Appachan). ബത്തേരി അര്‍ബന്‍ ബാങ്ക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ വരാന്‍ വൈകിയെന്നാരോപിച്ച് അപ്പച്ചനെ ഫോണില്‍ വിളിച്ച ശേഷം വളരെ മോശമായ ഭാഷയില്‍ അദ്ദേഹത്തോട് എംഎല്‍എ സംസാരിക്കുന്ന ശബ്‌ദരേഖയാണ് പുറത്ത് വന്നിരിക്കുന്നത്. പാർട്ടിക്കുള്ളിലെ തന്നെ ഒരു വിഭാഗം പ്രവർത്തകരാണ് ശബ്‌ദ രേഖ പുറത്തുവിട്ടതെന്നാണ് നിഗമനം. ശബ്‌ദരേഖ പുറത്ത് വന്നതിന് പിന്നാലെ പാർട്ടിക്കുള്ളിൽ പടലപ്പിണക്കങ്ങളും ആരംഭിച്ചിട്ടുണ്ട്. ശബ്‌ദ രേഖ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ച് വിവാദമായ സാഹചര്യത്തില്‍ ഐസി ബാലകൃഷ്‌ണനെതിരെ അച്ചടക്ക നടപടി വേണമെന്ന ആവശ്യവുമായി ഒരു വിഭാഗം പ്രവർത്തകർ രംഗത്ത് വന്നിട്ടുണ്ട്. എന്നാല്‍ വ്യക്തിപരമായ സംഭാഷണത്തിനിടെയുള്ള കാര്യങ്ങള്‍ റെക്കോഡ് ചെയ്‌ത് പുറത്ത് വിട്ടതിനെതിരെ മറുവിഭാഗവും രംഗത്തെത്തിയിട്ടുണ്ട്. അതേസമയം സംഭവത്തിൽ കെപിസിസിക്ക് പരാതി നൽകുമെന്ന് അപ്പച്ചൻ വ്യക്തമാക്കിയിട്ടുണ്ട്. ഇതിനിടെ സംഭാഷണം പുറത്ത് വന്നതിന് പിന്നാലെ ഐസി ബാലകൃഷ്‌ണന്‍ എന്‍ഡി അപ്പച്ചനെ വിളിച്ച് ക്ഷമ ചോദിച്ചതായും റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട്.