'കൊല ക്രൂരമായി മർദിച്ച്, ശരീരം മുറിച്ചുമാറ്റിയത് ഇലക്‌ട്രിക് കട്ടറുകൊണ്ട്'; സിദ്ധിഖിന്‍റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട് പുറത്ത് - ഹോട്ടലുടമയുടെ കൊലപാതകം കോഴിക്കോട്
🎬 Watch Now: Feature Video
കോഴിക്കോട്: ഹോട്ടലുടമ സിദ്ധിഖിനെ കൊലപ്പെടുത്തിയത് ക്രൂരമായി മർദിച്ചെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്. നെഞ്ചിലേറ്റ ചവിട്ടിനെ തുടർന്ന് ശ്വാസ തടസമുണ്ടായെന്നും വാരിയെല്ല് തകർന്ന അവസ്ഥയിലാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ആന്തരിക അവയവങ്ങൾ രാസപരിശോധനക്ക് വിധേയമാക്കാനാണ് അന്വേഷണ സംഘത്തിന്‍റെ നീക്കം.
തലയ്ക്ക് അടിയേറ്റതോടെയാണ് ബോധം നഷ്‌ടപ്പെട്ടത്. ശരീരത്തിലുടെനീളം അടിയേറ്റ പാടുകളുണ്ട്. ശ്വാസം നിലച്ചതോടെ ശരീരം വെട്ടിമുറിക്കുകയായിരുന്നു. ഇലക്ട്രിക് കട്ടർ ഉപയോഗിച്ചാണ് ശരീരഭാഗങ്ങൾ മുറിച്ച് മാറ്റിയതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. കോഴിക്കോട് വാടകയ്ക്ക് എടുത്ത ഹോട്ടലിയ രണ്ട് മുറികളുടെയും തുക നൽകിയത് സിദ്ധിഖ് തന്നെയാണെന്നാണ് ഹോട്ടൽ ജീവനക്കാരുടെ മൊഴി. തുക അഡ്വാൻസായി സിദ്ധിഖ് നൽകുകയായിരുന്നു.
മുറിയിൽ രക്തകറ കണ്ടിരുന്നു. ഇതേക്കുറിച്ച് ചോദിച്ചപ്പോള്‍ ആര്‍ത്തവ രക്തമാണെന്നാണ് ഷിബിലും ഫർഹാനയും പറഞ്ഞത് എന്നാണ് ജീവനക്കാര്‍ മൊഴി നല്‍കിയത്. രണ്ട് മുറികളിൽ ഒന്ന്, സംഭവ ശേഷം മറ്റാരും ഉപയോഗിച്ചിട്ടില്ല. എന്നാല്‍, ഒരു മുറിയിൽ പിന്നീട് കസ്റ്റമേഴ്‌സ് വന്നിരുന്നുവെന്നും ഹോട്ടൽ ജീവനക്കാർ പൊലീസില്‍ മൊഴി നൽകി.