യാങ്‌സെ മേഖലയിൽ മഞ്ഞ് വീഴ്‌ച രൂക്ഷം; സഞ്ചാര പാത വൃത്തിയാക്കി ബോർഡർ റോഡ്‌സ്‌ തൊഴിലാളികൾ

By

Published : Mar 30, 2023, 6:56 AM IST

thumbnail

ഗുവാഹത്തി: പടിഞ്ഞാറൻ അരുണാചൽ പ്രദേശിലെ തവാങ്ങിന്‍റെ പല ഭാഗങ്ങളും മഞ്ഞ് വീഴ്‌ച അതിരൂക്ഷം. തവാങ് ജില്ലയിൽ നിന്ന് യാങ്‌സെയിലേക്കുള്ള 100 കിലോമീറ്ററും തവാങ് ആസ്ഥാനത്ത് നിന്ന് ഖിർമുവിലേക്കുള്ള ഏകദേശം 20 കിലോമീറ്ററും വളരെ പ്രാധാനപ്പെട്ട സഞ്ചാരപാതയാണ്. കൂടാതെ ഇന്ത്യ-ചൈന അതിർത്തിയിലുള്ള ഹോളി വെള്ളച്ചാട്ടവുമായി യാങ്‌സെ മേഖലയെ ബന്ധിപ്പിക്കുന്ന പ്രാധാന റോഡ് എന്നിവയെല്ലാം മഞ്ഞ് മൂടി യാത്ര യോഗ്യമല്ലാതായിരിക്കുന്നു. 

എന്നാൽ യാത്രക്കാർക്ക് സഞ്ചാര പാതയൊരുക്കാൻ കൊടും തണുപ്പിനെ വകവയ്‌ക്കാതെ ബോർഡർ റോഡ്‌സ്‌ തൊഴിലാളികൾ എല്ലാ ദിവസവും ഈ പാത വൃത്തിയാക്കുകയാണ്. സമുദ്രനിരപ്പിൽ നിന്ന് 11,000 അടി ഉയരത്തിലും തവാങ് ജില്ലയിൽ നിന്ന് 110 കിലോമീറ്റർ കിഴക്കുമായി സെച്ചു ഗ്രാമത്തിന്‍റെ അതിർത്തിയിലാണ് ഹോളി വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. 

also read: മഞ്ഞുരുകുന്നതും സമുദ്രജലത്തിന് ചൂടേറുന്നതും അന്‍റാർട്ടിക്കയിലെ ഹിമാനികളുടെ വേഗം കൂട്ടുന്നു ; പഠനങ്ങൾ

നിരവധി വിനോദ സഞ്ചാരികൾ എത്തുന്ന ഈ പ്രദേശം മഞ്ഞ് വീഴ്‌ച കാരണം ഇപ്പോൾ പൂർണമായും അടച്ചിട്ടിരിക്കുകയാണ്. വൻതോതിൽ സൈനികരും നാട്ടുകാരും താമസിക്കുന്ന യാങ്‌സെ മേഖലയിൽ നിരവധി ഇന്ത്യൻ സൈനികരെ സുരക്ഷക്കായി വിന്യസിപ്പിച്ചിട്ടുണ്ട്. 

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.