മൂന്നാറിൽ തിരക്കേറുന്നു; ഗതാഗതക്കുരുക്കിൽ വീർപ്പുമുട്ടി ടൗണും പരിസരവും - munnar traffic block
🎬 Watch Now: Feature Video
Published : Dec 31, 2023, 6:09 PM IST
|Updated : Dec 31, 2023, 10:58 PM IST
ഇടുക്കി: ക്രിസ്‌മസ്- പുതുവത്സര ആഘോഷങ്ങളോടനുബന്ധിച്ച് വിനോദ സഞ്ചാരികളുടെ വരവ് കൂടിയതോടെ വാഹന തിരക്കിൽ വീർപ്പുമുട്ടി മൂന്നാറും പരിസര പ്രദേശങ്ങളും (Heavy Traffic Jam in Munnar Amid Christmas and New Year). ടൗണിൽ പലയിടത്തും വാഹനങ്ങൾ ഇഴഞ്ഞിഴഞ്ഞാണ് നീങ്ങുന്നത്. ഗതാഗതക്കുരുക്ക് മൂലം സാധാരണയിൽ കവിഞ്ഞ് സമയമെടുത്താണ് സഞ്ചാരികൾക്ക് ലക്ഷ്യസ്ഥാനങ്ങളിൽ എത്താൻ കഴിയുന്നത്. വരും ദിവസങ്ങളില്‍ കുരുക്ക് മുറുകുമോയെന്ന ആശങ്കയും നിലനില്‍ക്കുന്നു. വിനോദ സഞ്ചാരികള്‍ക്കൊപ്പം തദ്ദേശിയരും ഗതാഗതകുരുക്ക് പ്രയാസം സമ്മാനിക്കുന്നു. സമയ നഷ്‌ടത്തോടൊപ്പം വൻ തോതിലുള്ള ഇന്ധന നഷ്‌ടം കൂടി ഗതാഗതക്കുരുക്ക് മൂലം തങ്ങൾക്ക് ഉണ്ടാകുന്നതായി ഡ്രൈവർമാർ ചൂണ്ടിക്കാട്ടുന്നു. മൂന്നാർ ടൗണിലെയും പരിസര പ്രദേശങ്ങളിലേയും ഗതാഗതക്കുരുക്കിന് പരിഹാരം കാണാന്‍ വിവിധ പരിഷ്ക്കാരങ്ങള്‍ നടപ്പിലാക്കുമെന്ന് ബന്ധപ്പെട്ടവര്‍ ആവര്‍ത്തിക്കുമ്പോഴും പ്രശ്‌നപരിഹാരം ഇപ്പോഴും അനന്തമായി നീളുകയാണ്. ടൗണിലെ തലങ്ങും വിലങ്ങുമുള്ള വാഹന പാര്‍ക്കിങും ഗതാഗതക്കുരുക്കുണ്ടാകാൻ കാരണമായി പറയപ്പെടുന്നു. ഇത് നിയന്ത്രിക്കുമെന്നും അനധികൃത പാര്‍ക്കിങിനെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും അധികൃതര്‍ നേരത്തെ പലതവണ പറഞ്ഞിരുന്നു. വാഹനങ്ങള്‍ക്കുള്ള പാര്‍ക്കിങ് പുനക്രമീകരിക്കുമെന്നും ബന്ധപ്പെട്ടവര്‍ വ്യക്തമാക്കിയിരുന്നു. എന്നാൽ അനധികൃത പാർക്കിങ് അടക്കമുള്ളവ ഇപ്പോഴും നിർബാധം തുടരുകയാണ്.