കനത്ത മഴ ; കോട്ടയത്തും കോഴിക്കോടും വീടുകൾ തകർന്നു, ആളപായമില്ല - Houses collapsed in Kottayam and Kozhikode
🎬 Watch Now: Feature Video
![ETV Thumbnail thumbnail](https://etvbharatimages.akamaized.net/etvbharat/prod-images/04-07-2023/640-480-18910807-thumbnail-16x9-maram.jpg)
കോട്ടയം/കോഴിക്കോട് : കനത്ത മഴയെ തുടർന്ന് കോട്ടയത്തും കോഴിക്കോടും വീടുകൾ തകർന്നു. വീടുകളിലുണ്ടായിരുന്നവർ തലനാരിഴയ്‌ക്കാണ് അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത്. കോട്ടയത്ത് 400 വർഷത്തോളം പഴക്കമുള്ള വൻമരം കടപുഴകി വീണാണ് അപകടമുണ്ടായത്.
കൊടുങ്ങൂർ നരിപ്പാറ രുദ്ര ഭയങ്കരി ക്ഷേത്രത്തിന് സമീപം കിരിനിലത്ത് കിഴക്കേപ്പുരയിൽ കെ കെ തങ്കപ്പന്‍റെ വീടിന് മുന്നിലേക്കാണ് മരം വീണത്. ഇന്ന് രാവിലെ 11 മണിക്കായിരുന്നു അപകടം. വീട്ടിലുണ്ടായിരുന്ന തങ്കപ്പന്‍റെ ഭാര്യ സുലോചന മരം വീഴുന്ന ശബ്‌ദം കേട്ട് പുറത്തേക്ക് ഓടിയതിനാൽ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടു. വില്ലേജ് ഓഫിസർ സ്ഥലം സന്ദർശിച്ചു.
ALSO READ : Rain warning| കണ്ണൂർ ജില്ലയിലും റെഡ് അലർട്ട്; സംസ്ഥാനത്ത് അടുത്ത 5 ദിവസത്തേക്ക് മഴ തുടരും
കോഴിക്കോട് വടകരയിലും ശക്തമായ മഴയിൽ വീട് തകർന്നു. വയൽ വളപ്പിൽ സഫിയയുടെ വീടാണ് തകർന്നത്. വീടിൻ്റെ ഓട് മേഞ്ഞ മേൽക്കൂര നിലം പൊത്തി. ഇതോടെ മുറികളിലെല്ലാം വെള്ളം കയറി. അപകടത്തിൽ ആർക്കും പരിക്കില്ല. വീട്ടുകാരെ മാറ്റി പാർപ്പിച്ചു. അതേസമയം കോഴിക്കോട് ജില്ലയിൽ കനത്ത മഴ തുടരുകയാണ്. കടൽക്ഷോഭവും രൂക്ഷമായിട്ടുണ്ട്.