ശബരിമലയിലേക്ക് ഭക്തരുടെ ഒഴുക്ക്; ഇടത്താവളമായ വണ്ടിപ്പെരിയാറിലെ ഹോട്ടലുകളില്‍ ആരോഗ്യ വകുപ്പിന്‍റെ റെയ്‌ഡ് - kerala news updates

🎬 Watch Now: Feature Video

thumbnail

By ETV Bharat Kerala Team

Published : Dec 9, 2023, 9:25 PM IST

ഇടുക്കി : ശബരിമല മണ്ഡലകാല തീര്‍ഥാടകരുടെ പ്രധാന ഇടത്താവളമായ വണ്ടിപ്പെരിയാറിലെ ഹോട്ടലുകളിലും ഭക്ഷണ ശാലകളിലും ആരോഗ്യ വിഭാഗത്തിന്‍റെ രാത്രികാല മിന്നല്‍ പരിശോധന. ഭക്ഷണ ശാലകളിലെ ശുചിത്വം, പഴകിയ ഭക്ഷ്യ വസ്‌തുക്കളുടെ വില്‍പ്പന, ജീവനക്കാരുടെ രേഖകള്‍ എന്നിവയാണ് സംഘം പരിശോധിച്ചത് (Health Departments Raid In Idukki). വണ്ടിപ്പെരിയാര്‍ സിഎച്ച്‌സിയിലെ ആരോഗ്യ വിഭാഗത്തിന്‍റെ നേതൃത്വത്തിലായിരുന്നു റെയ്‌ഡ്. സ്ഥലത്തെത്തുന്ന ഭക്തര്‍ക്ക് ലഭിക്കുന്നത് നല്ല ഭക്ഷണമാണെന്ന് ഉറപ്പാക്കുന്നതിന് വേണ്ടിയാണ് പരിശോധന നടത്തിയതെന്ന് സിഎച്ച്‌സി ഹെല്‍ത്ത് ഇന്‍സ്‌പെക്‌ടര്‍ കെആര്‍ സുരേഷ്‌ പറഞ്ഞു. രാത്രി സമയങ്ങളില്‍ മാത്രം പ്രവര്‍ത്തിക്കുന്ന കടകളിലാണ് പ്രധാനമായും പരിശോധന നടത്തിയതെന്നും അദ്ദേഹം പറഞ്ഞു (Hotels In Vandiperiyar). നിലവില്‍ ഭക്ഷണശാലകള്‍ക്കെതിരെ നടപടികളൊന്നും എടുക്കേണ്ട സാഹചര്യമില്ല. കഴിഞ്ഞ ദിവസങ്ങളിലായി പീരുമേട് മേഖലകളില്‍ നടത്തി വരുന്ന പരിശോധനകളുടെ ഭാഗമായാണ് വണ്ടിപ്പെരിയാറിലും പരിശോധന നടത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി (Health Inspector Vandiperiyar). പീരുമേട് മേഖലകളില്‍ രാത്രികാലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന നിരവധി തട്ടുകടകളുണ്ട്. ഇത്തരം കടകള്‍ പ്രവര്‍ത്തിക്കുന്ന വൃത്തിഹീനമായ സാഹചര്യത്തിലാണെന്നും അതാണ് പരിശോധന വ്യാപിപ്പിക്കാന്‍ കാരണമെന്നും കെആര്‍ സുരേഷ്‌ പറഞ്ഞു. ഹെല്‍ത്ത് ഇന്‍സ്‌പെക്‌ടര്‍ കെആര്‍ സുരേഷിനൊപ്പം ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്‌ടര്‍മാരായ ശ്യാംലാല്‍, മഹേന്ദ്രന്‍, ജാസ്‌മിന്‍ എന്നിവരും പരിശോധനയില്‍ പങ്കെടുത്തു. 

Also Read: Shawarma Food Poison കാക്കനാട് ഹോട്ടലില്‍ നിന്ന് ഷവര്‍മ കഴിച്ച യുവാവ് ഗുരുതരാവസ്ഥയിൽ

ABOUT THE AUTHOR

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.