Gunman Pradeep Family Started Strike: ആനുകൂല്യങ്ങൾ നൽകിയില്ല; ജോലിസ്ഥലത്ത് മരിച്ച ഗണ്‍മാന്‍ പ്രദീപിന്‍റെ കുടുംബം സമരത്തില്‍ - പിഎഫ് തുക പോലും ലഭ്യമാക്കാനുള്ള നടപടികൾ

🎬 Watch Now: Feature Video

thumbnail

By ETV Bharat Kerala Team

Published : Sep 14, 2023, 10:23 AM IST

തൃശൂർ : ജോലിസ്ഥലത്ത് മരണപ്പെട്ട ഭർത്താവിന്‍റെ ആനുകൂല്യങ്ങൾ നൽകണമെന്ന് ആവശ്യപ്പെട്ട് സ്ഥാപനത്തിന് മുന്നിൽ മരിച്ചയാളുടെ ഭാര്യയും രണ്ടു പെൺ മക്കളും കുത്തിയിരിപ്പ് സമരം ആരംഭിച്ചു (Wife And Daughters Started Strike). കൊരട്ടി സ്വദേശി ചുപ്രത്ത് വീട്ടിൽ പ്രദീപിന്‍റെ ഭാര്യ ശാലിനി, മക്കളായ സൂര്യ, ലക്ഷ്‌മി എന്നിവരാണ് കൂർക്കഞ്ചേരിയിൽ പ്രവർത്തിക്കുന്ന സെക്യൂർ വാല്യൂ എന്ന സ്ഥാപനത്തിന് മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തുന്നത്. 2021 മാർച്ച് രണ്ടിന് രാത്രി ഡ്യൂട്ടിക്കിടെ തൃശൂർ ഓഫിസിൽ വച്ച് പ്രദീപ് കസേരയിൽ നിന്നും വീണാണ് മരണപ്പെടുന്നത്. പ്രദീപിനെ അശുപത്രിയില്‍ എത്തിച്ചിരുന്നെങ്കിലും ജീവൻ രക്ഷിക്കാനായിരുന്നില്ല. ബിഎസ്എഫിൽ നിന്ന് റിട്ടയർ ചെയ്‌ത പ്രദീപ് 2013 സെപ്റ്റംബർ 10 നാണ് എറണാകുളത്തുള്ള സെക്യൂർ വാല്യൂ ഓഫിസിൽ ഗൺമാനായി ജോലിയിൽ പ്രവേശിച്ചത്. എന്നാൽ പ്രദീപ് മരണപ്പെട്ട് രണ്ടര വർഷം കഴിഞ്ഞിട്ടും പ്രദീപിന്‍റെ പിഎഫ് തുക പോലും ലഭ്യമാക്കാനുള്ള നടപടികൾ കമ്പനിയുടെ ഭാഗത്ത് നിന്ന് ഉണ്ടാകാത്ത സാഹചര്യത്തിലാണ് കുടുംബാംഗങ്ങൾ കമ്പനിക്ക് മുമ്പിൽ കുത്തിയിരിപ്പ് സമരം ആരംഭിച്ചത്. ഭർത്താവ് എട്ടുവർഷത്തോളം ജോലിചെയ്‌ത കമ്പനിയിൽനിന്ന് തങ്ങൾക്ക് നീതി ലഭിക്കണമെന്നാണ് ഇവരുടെ ആവശ്യം.

ABOUT THE AUTHOR

...view details

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.