നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ അര കോടിയുടെ സ്വർണവുമായി 3 പേർ പിടിയിൽ
🎬 Watch Now: Feature Video
എറണാകുളം : കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ (Kochi International Airport) അര കോടി രൂപയുടെ സ്വർണം പിടികൂടി. മൂന്ന് യാത്രക്കാരിൽ നിന്നായാണ് സ്വർണം പിടികൂടിയത് (Gold seized ). ബാങ്കോക്കിൽ നിന്നും വന്ന കോഴിക്കോട് സ്വദേശി ഹിസ്‌ഹാം മർഷദിനെ കോഴിക്കോട് നിന്നുള്ള ഡി ആർ ഐ യൂണിറ്റ് നൽകിയ രഹസ്യവിവരത്തെ തുടർന്നാണ് പിടികൂടിയത്. 26,97,633 രൂപ വില വരുന്ന 500.6 ഗ്രാം സ്വർണം ഇയാൾ സോക്‌സിനുള്ളിലാണ് ഒളിപ്പിച്ചത്. കസ്റ്റംസ് നടത്തിയ മറ്റ് പരിശോധനകളിൽ ദുബായിൽ നിന്നെത്തിയ കോഴിക്കോട് സ്വദേശി സക്കറിയയിൽ നിന്ന് 11 ലക്ഷം രൂപ വിലവരുന്ന 216 ഗ്രാം സ്വർണവും പാലക്കാട് സ്വദേശി ഇജാസ് ഇസ്‌മയിലിൽ നിന്ന് 12 ലക്ഷം രൂപ വില വരുന്ന 232 ഗ്രാം സ്വർണവും പിടികൂടി. സക്കറിയ മൂന്നു ജീൻസുകളിലായി തുന്നി പിടിപ്പിച്ച അഞ്ച് ബട്ടൻസുകളുടേയും ഒരു ഹെയർ ക്ലിപ്പിന്‍റെയും ഒരു മോതിരത്തിന്‍റെയും രൂപത്തിലാക്കിയാണ് സ്വർണം കടത്തിയത്. ഇജാസ് മൂന്ന് ഗോൾഡ് റിങ്ങുകളും ഒരു ചെയിനുമാണ് കൊണ്ടുവന്നത് (Gold Smuggling Kochi International Airport).