നെടുമങ്ങാട് കെഎസ്ആർടിസി ബസ്‌സ്റ്റാന്‍റില്‍ വിദ്യാർത്ഥിനികള്‍ ഏറ്റുമുട്ടി; ദൃശ്യങ്ങൾ പുറത്ത്
🎬 Watch Now: Feature Video
തിരുവനന്തപുരം: നെടുമങ്ങാട് കെഎസ്ആർടിസി ബസ്‌സ്റ്റാന്‍റില്‍ വിദ്യാർത്ഥിനികളുടെ ഏറ്റുമുട്ടല്‍ ദൃശ്യങ്ങൾ പുറത്ത്. മഞ്ച ഗവൺമെന്‍റ് ഹയർ സെക്കൻഡറി സ്‌കൂളിലെയും, നെടുമങ്ങാട് ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിലെയും വിദ്യാർത്ഥിനികൾ തമ്മിലാണ് ഏറ്റുമുട്ടിയത്. ഇരുവരുടെയും സുഹൃത്തുക്കളുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് വാക്കേറ്റത്തിലും പിന്നീട് കയ്യാങ്കളിലും കലാശിച്ച്. (Two Girls students create Fight in KSRTC Bus stand Nedumangad). ബസ് കയറാൻ എത്തിയ വിദ്യാർത്ഥികളും, മറ്റ് യാത്രയ്ക്കാരും ഉൾപ്പെടെ നോക്കി നിൽക്കുമ്പോഴായിരുന്നു അടിപിടി. ഇരുവരിൽ നിന്നും ഒരുവിധ പരാതിയും ലഭിച്ചിട്ടില്ലാത്ത കാരണത്താൽ നെടുമങ്ങാട് പൊലീസ് സംഭവം ഇതുവരെ അറിഞ്ഞിട്ടില്ല എന്നാണ് പറയുന്നത്. കെഎസ്ആർടിസി ഡിപ്പോ പരിസരത്ത് വിദ്യാർത്ഥികൾ തമ്മിൽ കയ്യാങ്കളി ഇവിടെ പതിവാണ്. ഡിപ്പോ കേന്ദ്രീകരിച്ച് പൊലീസ് എയ്‌ഡ് പോസ്‌റ്റുകൾ സ്ഥാപിക്കണമെന്ന നാട്ടുകാരുടെ ആവശ്യം ശക്തമായിരിക്കുമ്പോഴാണ് പെൺകുട്ടികളുടെ കയ്യാങ്കളി. അതേസമയം സമാന സംഭവം കഴിഞ്ഞ വർഷം മധുരയിലെ പെരിയാർ ബസ്‌സ്റ്റാന്‍റിലും ഉണ്ടായിരുന്നു. സ്‌കൂൾ വിട്ട് കഴിഞ്ഞ് കുട്ടികൾ വീട്ടിലേക്ക് മടങ്ങാൻ നേരം ബസ്‌സ്റ്റാന്‍റിൽ പെണ്‍കുട്ടികൾ രണ്ട് സംഘമായി തിരിഞ്ഞ് വാക്ക് തർക്കത്തിലേർപ്പെടുകയും പിന്നീട് അടിപിടിയിൽ കലാശിക്കുകയായിരുന്നു.