പൊരുതുന്ന പലസ്‌തീൻ ജനതയ്‌ക്ക് ഐക്യദാർഢ്യവുമായി ഫോർട്ട് കൊച്ചിയിലെ പുതുവത്സരാഘോഷത്തിരക്കിലും രണ്ട് പെൺകുട്ടികൾ - New year celebration
🎬 Watch Now: Feature Video
Published : Dec 31, 2023, 10:44 PM IST
എറണാകുളം: പുതുവത്സരത്തിന്‍റെ ആഘോഷ തിരക്കിനിടയിലും ഗാസയുടെ വേദന മറക്കാതെ യുവ തലമുറ. ഫോർട്ട് കൊച്ചിയിലെ പുതവത്സരാഘോഷ കേന്ദ്രത്തിലെത്തിയ അലീനയും, ലക്ഷ്‌മിയും പലസ്‌തീന് ഐക്യദാർഡ്യം അർപ്പിക്കുകയാണ്.
പലസ്‌തീനെ മോചിപ്പിക്കുക, വംശഹത്യ അവസാനിപ്പിക്കുക എന്നിങ്ങനെ രേഖപ്പെടുത്തിയ ബലൂണുകളും, പലസ്‌തീൻ പതാകയും കൈകളിലേന്തിയാണ് അവർ ആഘോഷത്തിൽ പങ്കെടുക്കാനെത്തിയത്. തങ്ങളുടെ സുഹൃത്തുക്കളും പലസ്‌തീന് ഐക്യദാർഢ്യം പ്രകടിപ്പിക്കുമെന്ന് ഇരുവരും പറയുന്നു. അലീനയ്ക്ക് പശ്ചിമേഷ്യൻ സംഘർഷത്തെ കുറിച്ച് വ്യക്തമായ ധാരണയില്ലെങ്കിലും ഇന്ന് അരങ്ങേറുന്ന വംശഹത്യ അംഗീകരിക്കാൻ കഴിയില്ലെന്നും അവർ പറയുന്നു. വേദനയനുഭവിക്കുന്ന പലസ്‌തീനികൾക്ക് വേണ്ടിയുള്ള ക്യാമ്പയിന്‍റെ ഭാഗമാവുകയാണ് ഇരുവരും. ഇതൊരു വലതു പക്ഷ രാഷ്ട്രീയത്തിന്‍റെ ഭാഗമാണെന്നാണ് കരുതുന്നതെന്ന് ലക്ഷ്‌മി പറഞ്ഞു. രണ്ടാ ലോക മഹായുദ്ധത്തിൽ നടന്നതിന് സമാനമായ അതിക്രമമാണ് നടക്കുന്നത്, പലസ്‌തീനൊപ്പം ഉറച്ച് നിൽക്കുകയാണ്. ഒരോ ദിവസവും മനുഷ്യർ മരിച്ചു വീഴുന്നത് സങ്കടകരമാണ്. വ്യക്തിയെന്ന നിലയിൽ നമുക്ക് ഒന്നും ചെയ്യാൻ ഇല്ല. ഈ സാഹചര്യത്തിലാണ് മാനസികമായ പിന്തുണ നൽകുന്നതെന്നും ലക്ഷമി പറഞ്ഞു. മാസങ്ങളായി യുദ്ധത്തിൽ പലസ്‌തീനിലെ ജനങ്ങൾ ദുരിതം അനുഭവിച്ച് കൊണ്ടിരിയ്‌ക്കുകയാണ്. പലസ്‌തീന് ഐക്യദാർഢ്യവുമായി നിരവധി പേർ എത്തിയിരുന്നു.