വീഡിയോ - യുവാക്കളെ അനുകരിച്ച് 70കാരി: കുത്തിയൊഴുകുന്ന ഗംഗയിലേക്ക് എടുത്തു ചാടി - ഹർ കി പൗരി ഘട്ടിലെ പാലത്തില്‍ നിന്ന് ചാടി വയോധിക
🎬 Watch Now: Feature Video
ഉയരംകൂടിയ പാലത്തില്‍ നിന്നും കുത്തൊഴുക്കുള്ള ഗാംഗാനദിയിലേക്ക് ഒരൊറ്റ ചാട്ടം. ആരെയും അത്ഭുതപ്പെടുത്തുന്നതാണ് ഈ കാഴ്‌ച. പറഞ്ഞുവരുന്നത് 17 കാരിയുടെ ചുറുചുറുക്കുള്ള ഒരു 70 കാരിയെക്കുറിച്ചാണ്. ഉത്തരാഖണ്ഡ് ഹരിദ്വാറിലെ ഹർ കി പൗരി ഘട്ടിലെ പാലത്തില്‍ നിന്നാണ് വയോധികയുടെ ഈ സാഹസികത. യുവാക്കൾ പാലത്തിൽ നിന്ന് ഗംഗയിലേക്ക് ചാടുന്നതുകണ്ട ആവേശത്തില്‍ അവര്‍ അത് അനുകരിക്കുകയായിരുന്നു. എളുപ്പത്തിൽ നദി മുറിച്ചുകടക്കുന്നതും ദൃശ്യത്തില്‍ വ്യക്തമാണ്. അതേസമയം, വീഡിയോ വൈറലായതോടെ ഹരിദ്വാർ എസ്.എസ്.പി യോഗേന്ദ്ര റാവത്ത് വിഷയത്തിൽ അന്വേഷണം ആരംഭിച്ചു. പാലത്തിൽ നിന്നും നദിയിലേക്ക് ചാടുന്നതില്‍ വിലക്കുണ്ട്. അത് ലംഘിച്ചതിനാണ് അന്വേഷണം. ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാര്‍ക്കെതിരെ നടപടിയുണ്ടായേക്കും. ഹരിദ്വാറില്‍ വന്‍ ഭക്തജനത്തിരക്കാണ് അനുഭവപ്പെടുന്നത്.
Last Updated : Feb 3, 2023, 8:24 PM IST