എഎന്‍ ഷംസീറിന്‍റെ 'ഗണപതി' പരാമര്‍ശം ; തെറ്റുപറ്റിയെന്ന് സമ്മതിച്ച് മാപ്പുപറയണമെന്ന് ജി സുകുമാരന്‍ നായര്‍ - എന്‍എസ്‌എസ് ജനറല്‍ സെക്രട്ടറി
🎬 Watch Now: Feature Video
കോട്ടയം : പുരാണകഥകളും ശാസ്‌ത്രവും പരാമര്‍ശിച്ചുകൊണ്ട് നിയമസഭ സ്‌പീക്കർ എഎൻ ഷംസീര്‍ നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ നിലപാട് കടുപ്പിച്ച് എന്‍എസ്‌എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. ഷംസീറിന്‍റെ പരാമർശങ്ങൾ ഹൈന്ദവ വിരോധമാണ് കാണിക്കുന്നത്. അത്
ഹൈന്ദവ ജനതയുടെ ചങ്കിൽ തറച്ചുവെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. ഹൈന്ദവരെ ആക്ഷേപിച്ചാൽ വിട്ടുവീഴ്ച ഇല്ലാത്ത എതിർപ്പ് നേരിടേണ്ടി വരും. ഇക്കാര്യത്തിൽ ഹിന്ദു സംഘടനകൾക്കൊപ്പം യോജിച്ച് പ്രവർത്തിക്കും. ശബരിമല പ്രക്ഷോഭത്തിന് സാമാനമായ പ്രതിഷേധം ഉണ്ടാകും. ഇന്നത്തെ പ്രതിഷേധം സൂചനയാണെന്നും സുകുമാരൻ നായർ പറഞ്ഞു. 'ഷംസീർ സ്‌പീക്കർ സ്ഥാനത്ത് തുടരാൻ അർഹനല്ല. അദ്ദേഹത്തിന്‍റെ രാജി ആവശ്യപ്പെട്ടിട്ടില്ല. എന്നാൽ
തനിക്ക് തെറ്റുപറ്റി എന്ന് ഷംസീർ മാപ്പ് പറയണം' - സുകുമാരൻ നായർ പറഞ്ഞു. ശാസ്ത്രം ഗണപതിക്ക് മാത്രം മതിയോ എന്നും മറ്റ് മതങ്ങൾക്ക് വേണ്ടേയെന്നും അദ്ദേഹം ചോദിച്ചു. 'ശാസ്ത്രമല്ല വിശ്വാസമാണ് വലുത്. ഞങ്ങൾ ബിജെപിക്ക് എതിരല്ല. ബിജെപി ഈ വിഷയത്തിൽ നല്ല സമീപനം എടുത്തു. ഞങ്ങൾ ആരെയും ആക്രമിക്കുന്നില്ല' - സുകുമാരന്‍ നായര്‍ കൂട്ടിച്ചേര്‍ത്തു. ഷംസീറിന്‍റെ പ്രസ്‌താവനയ്‌ക്കെതിരെ പ്രതിഷേധിക്കുന്നതിന്‍റെ ഭാഗമായി ഗണപതി ക്ഷേത്രങ്ങളില്‍ പ്രാര്‍ഥന നടത്തണമെന്ന് എന്‍എസ്എസ് ഇന്നലെ ആഹ്വാനം ചെയ്‌തിരുന്നു. ഇതിന്‍റെ ഭാഗമായി വാഴപ്പളളി മഹാദേവ ക്ഷേത്രത്തിലാണ് ജി സുകുമാരന്‍ നായര്‍ എത്തിയത്.