വധൂവരൻമാരായി തവളകൾ; ഉത്തർപ്രദേശിൽ മഴ പെയ്യിക്കാനായി തവള കല്യാണം - people organised a wedding of frogs to appease the rain god Lord Indra
🎬 Watch Now: Feature Video
ഗൊരഖ്‌പൂർ: വരൾച്ചയിൽ നിന്ന് രക്ഷ നേടാനും കർഷകർക്കാവശ്യമായ മഴ ലഭിക്കാനും തവളകളുടെ കല്യാണം നടത്തി ഒരു കൂട്ടം ആളുകൾ. ഉത്തർപ്രദേശിലെ ഗൊരഖ്‌പൂരിലാണ് മഴ ലഭിക്കുന്നതിനായി ഹിന്ദു ആചാരപ്രകാരമുള്ള എല്ലാ ചടങ്ങുകളോടും കൂടി തവളകളെ വിവാഹം കഴിപ്പിച്ചത്. തവളകളുടെ കല്യാണം നടത്തിയാൽ മഴ ലഭിക്കുമെന്നത് കാലാകാലങ്ങളായുള്ള വിശ്വാസമാണെന്നും ഇതിലൂടെ മഴയുടെ ദേവനായ ഇന്ദ്രനെ പ്രീതിപ്പെടുത്താൻ സാധിക്കുമെന്നും ചടങ്ങിന് നേതൃത്വം നൽകിയ രാധാകാന്ത് വർമ പറഞ്ഞു. വിവാഹത്തിനെത്തിയ നൂറോളം അതിഥികൾക്ക് അത്താഴ വിരുന്നും ഇവർ ഒരുക്കിയിരുന്നു.
Last Updated : Feb 3, 2023, 8:25 PM IST