കലാനഗരിയില്‍ മന്ത്രിയുടെ ഓട്ടോ സവാരി; കൊച്ചു കലാകാരന്മാർക്കായി സൗജന്യ ഓട്ടോ സർവീസ് - കലോത്സവം സൗജന്യ ഓട്ടോ
🎬 Watch Now: Feature Video
Published : Jan 4, 2024, 8:10 PM IST
കൊല്ലം: 62 -ആ മത് കേരള സംസ്ഥാന സ്‌കൂൾ കലോത്സവത്തിന് കൊല്ലം ജില്ലയിൽ തിരി തെളിഞ്ഞപ്പോൾ മത്സരാർഥികളുടെയും രക്ഷിതാക്കളുടെയും യാത്രാസൗകര്യം കൂടുതൽ സുഗമമാക്കുന്നതിന്‍റെ ഭാഗമായി സജ്ജീകരിച്ചിട്ടുള്ള സൗജന്യ ഓട്ടോ സർവീസിന്‍റെ ഉദ്ഘാടനം ചിന്നക്കട റെസ്റ്റ് ഹൗസ് അങ്കണത്തിൽ പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി നിർവഹിച്ചു (Free auto service for For the 62nd kerala State School Arts Festival Contestants). ചിന്നക്കട റെസ്റ്റ് ഹൗസിൽ നിന്നും ക്രേവൻ എൽ എം എസ്. ഹൈസ്‌കൂളിലേക്ക് ഓട്ടോയിൽ സഞ്ചരിച്ചാണ് മന്ത്രി ഉദ്ഘാടനം നിർവഹിച്ചത്. ഓട്ടോ തൊഴിലാളി സംഘടനയുടെ നേതൃത്വത്തിൽ 30 ഓട്ടോകളാണ് വിദ്യാർഥികൾക്കും മാതാപിതാക്കൾക്കും അധ്യാപകർക്കുമായി സൗജന്യ യാത്രാസൗകര്യം ഒരുക്കുന്നത്. മത്സര ദിവസങ്ങളിൽ രാവിലെ എട്ടു മുതൽ വൈകിട്ട് എട്ടു വരെയാണ് സേവനം ലഭ്യമാകുക. താമസകേന്ദ്രങ്ങളിലേക്കും മത്സരവേദികളിലേക്കുമാണ് ഓട്ടോറിക്ഷകളുടെ സേവനം ലഭ്യമാവുക. ജില്ലാ സ്പോർട്‌സ് കൗൺസിൽ പ്രസിഡന്‍റ് എക്‌സ് ഏണസ്റ്റ്, കൊല്ലം കോർപ്പറേഷൻ സ്ഥിര സമിതി അധ്യക്ഷൻ എ കെ സവാദ്, ഓട്ടോറിക്ഷ തൊഴിലാളികൾ തുടങ്ങിയവർ പങ്കെടുത്തു.